
രണ്ടാം തലമുറ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 അടുത്ത മാസം 20 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. പുതു തലമുറ ഗ്രാന്‍ഡ് ഐ10 ചില വ്യത്യാസങ്ങളോടെയാണ് വരുന്നത്. പുതിയ അലോയ് വീല്‍ ഡിസൈന്‍, കൂടുതല്‍ ഷാര്‍പ്പായ ഹെഡ്ലാംപുകള്, പുതിയ ടെയ്ല്‍ലാംപ് ഡിസൈന്‍ തുടങ്ങിയവയാണ് ചില മാറ്റങ്ങള്‍. പുതിയ ഫ്ളൂയിഡിക് ഡിസൈനില്‍ ഉള്ളതായിരിക്കും ഹാച്ച്ബാക്കിന്റെ ഗ്രില്‍. നിലവിലെ മോഡലില്‍ ഉള്ളതിനേക്കാള്‍ വീതി ഉണ്ടായിരിക്കും.
രണ്ടാം തലമുറ ഗ്രാന്‍ഡ് ഐ10 പുതിയ ഡാഷ്ബോര്‍ഡ് ലേഔട്ടിലായിരിക്കും വരുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ പകുതി ഡിജിറ്റലും പകുതി അനലോഗുമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവ സഹിതം 8.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കും. ഇതേ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം തന്നെയായിരുന്നു ഈയിടെ പുറത്തിറക്കിയ വെന്യൂ സബ്കോംപാക്റ്റ് എസ്യുവിയിലും. ഈ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം ഹ്യുണ്ടായുടെ ബ്ലൂലിങ്ക് കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യ ഉള്ളതായിരിക്കും.
ഫോഡ് ഫിഗോ, മാരുതി സുസുകി സ്വിഫ്റ്റ് എന്നിവയാണ് ഇന്ത്യയിലെ പ്രധാന എതിരാളികള്‍. പുതിയ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 83 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന നിലവിലെ 1.2 ലിറ്റര്‍ കപ്പ പെട്രോള്‍ എന്ജിന് തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് സൂചന. ഈ മോട്ടോര്‍ ബിഎസ് 6 പാലിക്കുന്നതായിരിക്കും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് കൂടാതെ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് നല്‍കും. പുതിയ ഗ്രാന്‍ഡ് ഐ10 1.2 ലിറ്റര്‍ യു2 ഡീസല്‍ എന്‍ജിന്റെ ബിഎസ് 6 വേര്‍ഷനും ഉപയോഗിക്കുമെന്നാണ് റിപ്പോർട്ട്.






