
സോഷ്യല്‍ മീഡിയയില്‍ ഇടയ്ക്കിടെ ചില ചലഞ്ചുകള്‍ വൈറലാകാറുണ്ട്. ടെന്‍ ഇയര്‍ ചലഞ്ചിന് ശേഷം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചലഞ്ചാണ് ബോട്ടില്‍ കാപ് ചലഞ്ച്. കസാഖിസ്ഥാനില്‍ നിന്നുള്ള മിക്സല്‍ മാര്‍ഷല്‍ ആര്‍ട്സ് താരം ഖറോ പഷിയ്ക്കാനാണ് ബോട്ടില്‍ കാപ് തെറിപ്പിച്ചാണ് ഈ ചലഞ്ചുമായി എത്തി ലോകത്തെ ആദ്യം വെല്ലുവിളിച്ചത്. കുപ്പി താഴെ വീഴുകയോ പൊട്ടുകയോ ചെയ്യാതെ കൈ ഉപയോഗിക്കാതെ അടപ്പ് അടിച്ചു തെറിപ്പിക്കുക എന്നതാണ് ചലഞ്ച്.
തുടര്‍ന്ന് ഹോളിവുഡ് നടനും നിര്‍മാതാവുമായ ജേസന്‍ സ്റ്റാതം ചലഞ്ച് ഏറ്റെടുത്തു. ഇന്ത്യയില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് ചലഞ്ച് ഏറ്റെടുത്ത് കുപ്പിയുടെ അടപ്പ് ആദ്യം അടിച്ചു തെറിപ്പിച്ചത്. ഇപ്പോള്‍ ഹോളിവുഡ് ഗായിക മരിയ ക്യാരിയുടെ ബോട്ടില്‍ കാപ് ചലഞ്ചാണ് വ്യത്യസ്തമാകുന്നത്. അഞ്ച് തവണ ഗ്രാമി ജേതാവായ മരിയ അവരുടെ ശബ്ദം കൊണ്ട് കുപ്പിയുടെ കാപ് അടിച്ചു തെറിപ്പിച്ചത്.
ഒരു ദീര്‍ഘ ശ്വാസം എടുത്തതിന് ശേഷം മരിയ ഹൈ പിച്ചില്‍ എടുത്ത ശബ്ദത്തിന്റെ പ്രകമ്പനം കൊണ്ട് കുപ്പിയുടെ കാപ് തെറിച്ച് പോവുന്നതാണ് ഗായിക പുറത്ത് വിട്ട വീഡിയോയില്‍ കാണുന്നത്. അത്യന്തം രസകരമാണെന്നാണ് മരിയയുടെ മുന്‍ ഭര്‍ത്താവ് നിക്ക് കാനോന്‍ ഇതിന് കമന്റ് ചെയ്തിരിക്കുന്നത്. ഹോളിവുഡില്‍ ആരംഭിച്ച ചലഞ്ച് നീരജ് മാധവ് ഏറ്റെടുത്തതോടെ നമ്മുടെ മോളിവുഡിലും എത്തിയിരുന്നു.






