ലൂയിസിയാന: കടയില്‍കയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെവച്ച യുവാവ് അറസ്റ്റില്‍. അമേരിക്കയിലെ ലൂയിസിയാനയിലാണു സംഭവം. ലെനിസ് മാര്ട്ടിന് എന്ന മുപ്പത്താറുകാരനാണു ശനിയാഴ്ച അറസ്റ്റിലായത്.
കടയില്‍കയറി ഐസ്ക്രീം നക്കിയ ശേഷം ഫ്രീസറില്‍ തിരികെവയ്ക്കുന്ന വീഡിയോ ലെനിസ് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരുന്നു. ബ്ലൂ ബെല്‍ എന്ന കമ്പനിയുടെ ഐസ്ക്രീം ബോക്സ് തുറന്നു നക്കുന്നതും തിരികെ അവിടെതന്നെ വയ്ക്കുന്നതുമായ വീഡിയോ 13 ദശലക്ഷം ആളുകളാണു കണ്ടത്. കടയിലെ ഐസ്ക്രീം കേടുവരുത്തിയതിനും കുറ്റകൃത്യം പരസ്യപ്പെടുത്തിയതിനുമാണ് അറസ്റ്റ്.
ഐസ്ക്രീമിന്റെ ബില്ലടച്ചിരുന്നുവെന്ന പ്രതിയുടെ വാദം അംഗീകരിച്ചുവെങ്കിലും കേസുമായി മുന്നോട്ടു പോകാനാണു പോലീസിന്റെ തീരുമാനം.
റീട്ടയ്ല്‍ സ്റ്റോറിനുള്ളില്‍ കയറി ഐസ്ക്രീം നക്കിയശേഷം ഫ്രീസറില്‍ തിരികെവക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമേരിക്കയില്‍ ഏറെപ്പേര്‍ ഇഷ്ടപ്പെടുന്ന ബ്ലൂ ബെല്‍ എന്ന ഐസ്ക്രീമിന്റെ കണ്ടെയ്നര്‍ പാക്ക് തുറന്നു മുകള്ഭാഗം നക്കിയശേഷം തിരികെ ഫ്രീസറില്‍ വയ്ക്കുന്നതായിരുന്നു വീഡിയോ. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ ചുവടു പിടിച്ചായിരുന്നു ലെനിസിന്റെ നീക്കം.

Comments