
ജയറാം നായകനായ പഞ്ചവര്‍ണ്ണതത്ത എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്വ്വന്. ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇത് സിനിമയുടെ പോസ്റ്ററല്ല. സിനിമയ്ക്കുള്ളിലെ പോസ്റ്ററാണെന്ന് പറഞ്ഞാണ് ഇത് ലോഞ്ച് ചെയ്തത്. ഈ പോസ്റ്ററില്‍ കലാസദന്‍ ഉല്ലാസിന്റെ നമ്പറും നല്‍കിയിരുന്നു.
ഗാനഗന്ധര്‍വ്വനില്‍ കലാസദന്‍ എന്ന ട്രൂപ്പിലെ ഗായകനായാണ് മമ്മൂട്ടി എത്തുന്നത്. കലാസദന്‍ ഉല്ലാസ്. സിനിമയ്ക്കുള്ളിലെ ഈ പോസ്റ്ററില്‍ ഒരു നമ്പര്‍ നല്‍കിയിരുന്നു. പോസ്റ്റര്‍ പുറത്ത് വന്നതോടെ കലാസദന്‍ ഉല്ലാസിനെ തേടി നിരവധി പേരാണ് ഈ നമ്പറിലേക്ക് വിളിച്ചത്. ഇതോടെ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു സംവിധാനം ചെയ്തു. പോസ്റ്ററിലെ നമ്പറില്‍ വിളിച്ചാല്‍ ഒരു ശബ്ദ സന്ദേശം കിട്ടുന്ന സംവിധാനമാണ് ഇത്. '' കലാസദന്‍ ഉല്ലാസിനെ വിളിച്ചതിന് നന്ദി''- എന്നാണ് ഈ ശബ്ദ സന്ദേശം.
പുറത്ത് വന്ന പോസ്റ്ററില്‍ മമ്മൂട്ടിയുടെ ചെറിയൊരു ചിത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതേ കുറിച്ച് സംവിധായകനായ പിഷാരടി തന്നെ വിശദീകരണം നല്‍കിയിട്ടുണ്ട്. '' മമ്മൂക്ക വലിയൊരു നടനാണ്. എന്നാല്‍ ഈ ചിത്രത്തിലെ കലാസദന്‍ ഉല്ലാസ് ചെറിയൊരു ഗായകന് മാത്രമാണ്'' - പിഷാരടി പറയുന്നു. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേഷ് പിഷാരടിയും ഹരി.പി.നായരും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായീസ് പ്രൊഡക്ഷന്‍സും രമേഷ് പിഷാരടി എന്റര്ടെയ്ന്മെന്റ്സുമാണ് നിര്‍മാണം.






