
കൊല്‍ക്കൊത്ത: സ്പൈസ്ജെറ്റില്‍ സുരക്ഷാ പരിശോധനയ്ക്കിടെ ടെക്നീഷ്യന് ലാന്‍ഡിംഗ് ഗിയര്‍ ഡോറിനിടെ ഞെരിഞ്ഞമര്‍ന്ന് മരിച്ചു. കൊല്‍ക്കൊത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. പതിവ് അറ്റകുറ്റപ്പണിയ്ക്കിടെയാണ് അപകടമെന്ന് അധികൃതര്‍ വ്യക്തമാക്കി.
'അസാധാരണമായ അപകടം' എന്നാണ് ഇതേകുറിച്ച് വിമാനത്താവളം അധികൃതര്‍ പ്രതികരിച്ചത്. ഫയര്‍ ബ്രിഡ്ജിന്റെ സഹായത്തോടെയാണ് മൃതദേഹം ലാന്‍ഡിംഗ് ഗിയറില്‍ നിന്ന് മാറ്റിയത്. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.






