
ഇന്ത്യയില്‍ ഇപ്പോള്‍ വൈഇസഡ്എഫ്-ആര്15 എസ്, ഫേസര്‍ വി2.0 എന്നീ രണ്ട് യമഹ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നില്ല. നിര്‍ബന്ധിത എബിഎസ് പ്രാബല്യത്തില്‍ വന്നതോടെയാണ് രണ്ട് ബൈക്കുകളും വിപണിയില്‍ ഇല്ലാത്തതെന്നാണ് സൂചന. എബിഎസ് നല്കി ഇരു മോഡലുകളും വിപണിയില്‍ തിരിച്ചെത്തിക്കുമോ എന്നും വ്യക്തമല്ല.
യമഹ വൈഇസഡ്എഫ്-ആര്15 എസ്, ഫേസര്‍ വി2.0 മോട്ടോര്‍സൈക്കിളുകളുടെ വില്‍പ്പന അവസാനപിച്ചതോടെ വൈഇസഡ്എഫ്-ആര്15 വി3.0 മോഡലാണ് ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭിക്കുന്ന യമഹയുടെ ഫെയേര്‍ഡ് ബൈക്ക്. ഡെല്‍ഹി എക്സ് ഷോറൂം വില 1.40 ലക്ഷം രൂപയാണ്. ഫേസര്‍ 25 മോട്ടോര്‍സൈക്കിളിന് 1.44 ലക്ഷം രൂപ വില വരും
യമഹ ആര്15 എസ് 2015 സെപ്റ്റംബറിലാണ് വിപണിയില്‍ അവതരിപ്പിച്ചത്. ആദ്യ ആര്15 മോഡലിന്റെ മറ്റൊരു വേര്‍ഷനായിരുന്നു ആര്15 എസ്. ആര്15 വി2.0 ആദ്യ ആര്15 മോട്ടോര്‍സൈക്കിളിന് പകരക്കാരനായാണ് വിപണിയിലെത്തിയത്. ജനപ്രീതി കണക്കിലെടുത്താണ് ആര്15 എസ് പേരില്‍ ബൈക്ക് തിരികെയെത്തിച്ചത്. വൈഇസഡ്എഫ്-ആര്15 എസ് മോട്ടോര്‍സൈക്കിള്‍ ജാപ്പനീസ് കമ്പനി ഇപ്പോള്‍ പിന്‍വലിച്ചു എന്നാണ് റിപോർട്ടുകൾ. വിപണിയില്‍ വീണ്ടും അവതരിപ്പിക്കാനുള്ള സാധ്യതയും കുറവാണ്.






