
ആലപ്പുഴ : വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമായി മാറുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി വിജിലന്‍സ്. ആലപ്പുഴയില്‍ സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡേജ് ഹോമിലും കെയര്‍ ഹോം ഫോര്‍ ഡിസേബിള്‍സ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിലുമാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. അന്തേവാസികളുടെ അഞ്ചു പവന് സ്വര്‍ണ്ണമാല രേഖകള്‍ പ്രകാരം മുക്കുപണ്ടമായി മാറിയതായി കണ്ടെത്തിയിട്ടുണ്ട്.
ഇതിനു പുറമേ സര്‍ക്കാര്‍ ആനുകൂല്യം അന്തേവാസികള്‍ക്ക് എത്തിക്കുന്നതിലും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തി. താഴെത്തട്ടിലുള്ള ജീവനക്കാര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വരെ പങ്ക് അന്വേഷിക്കും.






