
ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിലെ ഡിഫന്‍ഡര്‍ 33 കാരന് ആദില്‍ റാമിയുമായി വേര് പിരിഞ്ഞതിനെ തുടര്‍ന്ന് ഹോളിവുഡ് മാദകതാരം പമേലാ ആന്ഡേഴ്സണ് പുതിയ കാമുകനെ തേടുന്നു. 52 കാരിയായ പമേല അഞ്ചാം പ്രണയത്തിനാണ് ആളെ തെരയുന്നത്്. രണ്ടു വര്‍ഷമായി ഫ്രഞ്ച് ക്ളബ്ബ് മാഴ്സെയിയുടെ താരവുമായി പമേല ഡേറ്റിംഗിലായിരുന്നു. അടുത്ത കാലത്ത് റാമി തനിക്കൊപ്പം പഴയ ഭാര്യയേയും ഒപ്പം കൊണ്ടുപോകുന്നതായി ആരോപിച്ച് പമേല രംഗത്ത വരികയും ഇരുവരും തമ്മിലുള്ള ബന്ധം വഷളാകുകയുമായിരുന്നു.
നാലു തവണ വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടുള്ള പമേല ആദില്‍ റാമിയെ പെരും നുണയന് എന്നാണ് ഇപ്പോള്‍ വിശേഷിപ്പിക്കുന്നത്. തനിക്ക് ഇനി ആദിലിനെ വേണ്ടെന്നും പുതിയ കാമുകനെ മതിയെന്നും താരം പറഞ്ഞു. ആദിലിനെ വിട്ടതിന് പിന്നാലെ ശരീരഭാരമൊക്കെ കുറച്ച് സൗന്ദര്യം വീണ്ടെടുത്തിരിക്കുന്ന പമേലയുടെ പുതിയ കണ്ണ് റഷ്യന്‍ - ബ്രിട്ടീഷ് മാധ്യമഭീമന് ഈവ്ഗെനി ലെബഡേവിലും വിക്കി ലീക്സ് വമ്പന്‍ ജൂലിയന്‍ അസാഞ്ചിലുമാണ്. ഇവര്‍ക്കൊപ്പം പഴയ ഭര്‍ത്താവ് റിക് സലോമോനേയും താരം പരിഗണിക്കുന്നുണ്ട്.
റാമിയെ വിശ്വസിക്കാന്‍ കൊള്ളാത്തവന്‍ എന്നാരോപിച്ച് ജൂണില്‍ പമേല ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ഇട്ടതോടെയാണ് ഇരുവരും തമ്മില്‍ ഉടക്കാണെന്ന വിവരം പുറത്തു വന്നത്. ആദില്‍ ശരീരം മുഴുവന്‍ നുണകൊണ്ടു നിറഞ്ഞ ഒരു കള്ളനാണെന്നാണ് പമേല പറയുന്നത്. അയാള്‍ തനിക്കൊപ്പം തന്റെ ഇരട്ടക്കുട്ടികളുടെ മാതാവായ മുന്‍ ഭാര്യ സിഡോനിയുമായും ബന്ധം പുലര്ത്തുന്നെന്നാണ് പമേലയുടെ പരാതി. അതേസമയം അമിതലൈംഗികതയില്‍ രസം കണ്ടെത്തുന്ന പമേല ആദിലിനെ തന്റെ കെണിയില്‍ വീഴ്ത്തുകയായിരുന്നു എന്നാണ് ചിലര്‍ ആരോപിക്കുന്നത്. ആദിലിനെ മടുത്തു കഴിഞ്ഞപ്പോള്‍ പുതിയ കാമുകനെ തേടാനാണ് പമേല ഈ ആരോപണങ്ങള്‍ നടത്തുന്നതെന്നും ഇവര്‍ ആരോപിക്കുന്നു.






