
2020-ഓടെ പൂര്‍ണമായി വൈദ്യുതീകരിച്ച വാഹനങ്ങള്‍ പുറത്തിറക്കുന്നതിനും കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലെത്തിക്കുന്നതിനുമായി ജാഗ്വര്‍- ലാന്‍ഡ് റോവറിന്റെ കാസ്റ്റില്‍ ബ്രോംവിച്ച് പ്ലാന്റില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മാണം ത്വരിതഗതിയില്‍ മുന്നേറുന്നു.
കാസ്റ്റില്‍ ബ്രോംവിച്ച് പ്ലാന്റില്‍ ഒരുങ്ങുന്ന ആദ്യ ഇലക്ട്രിക് വാഹനം എക്സ്.ജെ മോഡലായിരിക്കും. യു.കെയില്‍ നിര്‍മ്മിക്കുന്ന എക്സ്.ജെ. മോഡലുകള്‍ 120-ല്‍ അധികം രാജ്യങ്ങളില്‍ എത്തിക്കുന്നുണ്ട്.
ഭാവിയില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുക, സീറോ എമിഷന്‍ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് യു.കെ ഇലക്ട്രിക് വാഹനങ്ങള്‍ക്കായി പ്ലാന്റ് ഒരുക്കിയതെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ മേധാവി റാല്‍ഫ് സ്പെത്ത് അഭിപ്രായപ്പെട്ടു.
ജാഗ്വാര്‍ പുറത്തിറക്കിയ ഐ-ഫേസ് ഇലക്ട്രിക് എസ്യുവിയുടെ ഡിസൈനര്‍മാരും പ്രോഡക്ട് ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റുകളുമാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മാണത്തിന് നേതൃത്വം നല്‍കുകയെന്നും കമ്പനി അറിയിച്ചു.
ഉപയോക്താക്കള്‍ക്ക് ഏറ്റവും യൂസര്‍ ഫ്രണ്ട്ലിയായിട്ടുള്ള ഇലക്ട്രിക് വാഹനങ്ങളായിരിക്കും ജാഗ്വര്‍ ലാന്‍ഡ്-റോവര്‍ നിരത്തിലെത്തിക്കാന്‍ ഒരുങ്ങുന്നതെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.






