
ഹൃത്വിക് റോഷന് നാകനായി പ്രദര്‍ശനത്തിന് എത്തുന്ന ചിത്രമാണ് സൂപ്പര്‍ 30. ഗണിതശാസ്ത്രജ്ഞന് ആനന്ദ് കുമാറിന്റെ ജീവിതമാണ് സിനിമയില്‍ പറയുന്നത്. സാധാകത്താരായ വിദ്യാര്‍ത്ഥികളെ ഐ.ഐ.ടി പോലുള്ള പരീക്ഷകള്‍ക്ക് പരിശീലിപ്പിച്ച് മികവ് തെളിയിച്ച അധ്യാപകനാണ് ആനന്ദ് കുമാര്‍. അതിന്റെ കഥയാണ് ചിത്രം പറയുന്നത്. തന്റെ ജീവിത കഥ സിനിമയാക്കുന്നത് വലിയൊരു അനുഭവമാണ് എന്നാണ് ആന്ദ്കുമാര് പറയുന്നത്. അതേസമയം സിനിമയുടെ റിലീസിന് തൊട്ടുമുന്നേ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആനന്ദ് കുമാര്‍.
ബ്രെയിന്‍ ട്യൂമര്‍ ആണെന്നും ചികിത്സ നടക്കുകയാണെന്നുമാണ് ആനന്ദ്കുമാര്‍ പറയുന്നത്. ജീവിച്ചിരിക്കുന്ന സമയത്തുതന്നെ സിനിമ റിലീസ് ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു.സിനിമ പെട്ടെന്ന് പൂര്‍ത്തിയാകണമെന്നും ആഗ്രഹിച്ചിരുന്നു. മരണം എന്നായിരിക്കും എന്ന് പറയാനാകില്ല. ജീവിച്ചിരിക്കുമ്പോള്‍ തന്നെ എന്റെ ജീവചരിത്ര സിനിമ വരണമെന്ന് ആഗ്രഹിച്ചിരുന്നു- ആനന്ദ് കുമാര്‍ പറയുന്നു. 2014ല്‍ ഒരു ചെവിയുടെ കേള്‍വിശക്തി നഷ്ടപ്പെട്ടപ്പോഴാണ് ഞാന്‍ ആശുപത്രിയില്‍ പോയതും ടെസ്റ്റുകള്‍ ചെയ്തതും. ചെവിക്കും തലച്ചോറിനുമിടയിലുള്ള ഒരു നാഡിയിലാണ് ട്യൂമര്‍ ബാധ. ഇപ്പോഴും ചികിത്സ തുടരുകയാണ്- ആനന്ദ് കുമാര്‍ പറയുന്നു.
സിനിമയ്ക്കായി ഹൃത്വിക് റോഷന് നടത്തിയ തയ്യാറെടുപ്പുകളെ കുറിച്ച് ഹൃത്വിക് റോഷന് ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒരു ഉപദേശവും കൊടുക്കേണ്ട ആവശ്യമില്ല. വലിയ പ്രതിഭയുളള നടനാണ് അദ്ദേഹം. തുടക്കത്തില്‍, 150 മണിക്കൂറുകളോളം ഉള്ള എന്റെ വീഡിയോ അദ്ദേഹം പകര്‍ത്തിയിരുന്നു. എന്റെ നിത്യേനയുളള പ്രവര്‍ത്തികള്‍, എന്റെ ഭക്ഷണരീതികള്‍, എന്റെ നടത്തത്തിന്റെ സ്റ്റൈല്‍, എന്റെ അധ്യാപന രീതി, അങ്ങനെ എല്ലാം വീഡിയോയില്‍ നോക്കി അദ്ദേഹം പഠിച്ചു. അതിനു ശേഷം അഞ്ചോ ഏഴോ തവണ ഞാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. അത് മണിക്കൂറോളം നീണ്ടിരുന്നു. ഒരു കൂടിക്കാഴ്ച ആറ് മണിക്കൂറോളം നീണ്ടു. ഒരു തവണ എന്നെ യാത്രയാക്കാന്‍ വന്നപ്പോള്‍ അദ്ദേഹം നഗ്നപാദനായിട്ടാണ് വന്നത്. അദ്ദേഹത്തിന്റെ ഒരു സ്റ്റാഫ് ഓടിവന്ന് അദ്ദേഹത്തോട് പറഞ്ഞു, ചെരിപ്പിട്ടില്ലല്ലോയെന്ന്. ഞാനുമായുള്ള കൂടിക്കാഴ്ചയില്‍ അത്രത്തോളം മുഴുകിയിരുന്നു അദ്ദേഹം- ആനന്ദ് കുമാര്‍ പറയുന്നു.
വലിയൊരു അനുഭവമാണ്. ബിഹാറിനെ കുറിച്ചുള്ള ചില സിനിമകള്‍ കാരണം ഒരു നെഗറ്റീവ് ഇമേജ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ സൂപ്പര്‍ 30 കാണിക്കുന്നത് അങ്ങനെയല്ല. ബിഹാറിലെ സാധാരണക്കാരായ കുടുംബങ്ങളുടെ കഠിനാദ്ധ്വാനവും സമര്‍പ്പണവുമൊക്കെയാണ്. ഞങ്ങള്‍ക്ക് അത് വലിയ സന്തോഷം പകരുന്നു- ആനന്ദ് കുമാര്‍ പറയുന്നു.
ചിത്രം ജൂലൈ 12നായിരിക്കും റിലീസ് ചെയ്യുക. ഹൃത്വിക് റോഷന് മികച്ച അഭിനയമാണ് ചിത്രത്തില്‍ നടത്തുന്നത് എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. മൃണാല്‍ ആണ് ചിത്രത്തിന്റെ നായിക. വികാസ് ബഹല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.






