ഇന്ത്യന്‍ ആരാധകരോട് അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ് ഓള് റൗണ്ടര്‍ ജെയിംസ് നീഷാം. ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം എത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍ ആദ്യം തന്നെ ഫൈനല്‍ ടിക്കറ്റ് നേടിക്കഴിഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി സെമിയില്‍ ന്യൂസിലാന്‍ഡിനോട് തോറ്റ് കോഹ്ലിപ്പട പുറത്തായത്. ഇതോടെ ഇന്ത്യന്‍ ആരാധകര്‍ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്ക്കാന് തുടങ്ങി. തുടര്‍ന്നാണ് ഇന്ത്യന്‍ ആരാധകരോട് കിവീസ് താരം അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്.
ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെയാണ് ട്വിറ്ററിലൂടെ നീഷാം ആരാധകരോട് അഭ്യര്‍ത്ഥന നടത്തിയിരിക്കുന്നത്. നിങ്ങള്‍ക്ക് ഫൈനല്‍ മത്സരം കാണാന്‍ ആഗ്രഹം ഇല്ലെങ്കില്‍ നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ഔദ്യോഗിക പ്ലാറ്റ്ഫോം വഴി വില്‍ക്കുക. നിങ്ങളുടെ കയ്യിലുള്ള ടിക്കറ്റുകള്‍ മത്സരം കാണാന്‍ ആഗ്രഹിക്കുന്ന ക്രിക്കറ്റ് ആരാധകര്‍ക്ക് ന്യായമായ നിരക്കില്‍ ലഭിക്കട്ടെ .. നീഷാം ട്വിറ്ററില്‍ കുറിച്ചു.
ഞായറാഴ്ച ലോര്‍ഡ്സിലാണ് ന്യൂസിലാന്‍ഡ്- ഇംഗ്ലണ്ട് ലോകകപ്പ് ഫൈനല്‍. ഇന്ത്യ ഫൈനല്‍ കളിക്കുമെന്ന പ്രതീക്ഷയില്‍ നിരവധി ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു പോയിരുന്നു.

Comments