ബോളിവുഡ് നടന് ഇമ്രാന് ഹാഷ്മി ലംബോര്‍ഗിനി ഉറാകാന്‍ സ്വന്തമാക്കി. ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ സ്വന്തം വീട്ടിലേക്ക് നടന് ഡ്രൈവ് ചെയ്യുന്നതിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. സൂപ്പര്‍കാര്‍ കരസ്ഥമാക്കിയതിലൂടെ ഏറ്റവും ഒടുവിലായി ഇമ്രാന് ഹാഷ്മിയും ലംബോര്‍ഗിനി ക്ലബ്ബില്‍ ചേര്‍ന്നിരിക്കുകയാണ്.
ഗിയാലോ ഹോറസ് നിറത്തിലുള്ള ലംബോര്‍ഗിനി ഉറാകാനാണ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നത്. റേഞ്ച് റോവര്‍ വോഗ്, ഔഡി ക്യു7, ഔഡി എ8 എല്‍, ബിഎംഡബ്ല്യു 5 സീരീസ് എന്നീ വാഹനങ്ങള്‍ നടന് നേരത്തെ സ്വന്തമാക്കിയവയാണ്.
ഉറാകാന്‍ മോഡൽ ലംബോര്‍ഗിനിയുടെ എന്‍ട്രി ലെവല്‍ സൂപ്പര്‍കാറാണ്. 3.43 കോടി രൂപ ഇന്ത്യ എക്സ് ഷോറൂം വില വരുന്ന 2 ഡോര്‍ കൂപ്പെ 2014 ലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ഈ വര്‍ഷം 3.73 കോടി രൂപ വിലയില്‍ ഉറാകാന്‍ ഇവോ പുറത്തിറക്കിയിരുന്നു.

സൂപ്പര്‍കാറിന് കരുത്തേകുന്നത് 5.2 ലിറ്റര്‍, നാച്ചുറലി ആസ്പിറേറ്റഡ്, വി10 എന്‍ജിനാണ്. ഈ മോട്ടോര്‍ 610 ബിഎച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കുന്നു. 3.4 സെക്കന്‍ഡ് മതി പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കുന്നതിന്.
മണിക്കൂറില്‍ 325 കിലോമീറ്ററാണ് ടോപ് സ്പീഡ്. 0-100 കിമീ/മണിക്കൂര്‍ വേഗമാര്ജ്ജിക്കാന് 2.9 സെക്കന്‍ഡ് മതി. 7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്സ്മിഷന് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. 631 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കുമാണ് ഉറാകാന്‍ ഇവോയിലെ എന്ജിന് പുറപ്പെടുവിക്കുന്നത്.

Comments