തിരുവനന്തപുരം : ഓള് കേരള മദ്യപാന അനുകൂല സംഘടനയുടെ നേതൃത്ത്വത്തില്‍ വ്യത്യസ്തമായ പ്രതിഷേധ ധര്‍ണ്ണ അരങ്ങേറി. ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വില കുറക്കുക, മദ്യപിച്ച് വഴിയിലൂടെ മര്യാദയ്ക്ക് നടന്ന് പോകാന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്. സെക്രട്ടറിയേറ്റിന് മുന്നില്‍ രണ്ട് പേര് പ്ലാക്കാര്ഡുകളുമായിയാണ് ധര്ണ്ണക്കെത്തിയത്.
മദ്യത്തെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുക, മദ്യപിച്ച് നടന്നുപോകുന്നവരെ ഊതിപ്പിച്ച്
ദേഹോപദ്രവം ചെയ്യുന്നത് അവസാനിപ്പിക്കുക, മദ്യപിച്ച് നടന്നുപോകുന്നവര്‍ക്കെതിരെ കേസെടുക്കാതിരിക്കുക തുടങ്ങിയവയും ഇവരുടെ ആവശ്യങ്ങളാണ്.
കൂടാതെ, മദ്യപാനികളോടുള്ള അവഗണനയും, മദ്യഷോപ്പ് ജീവനക്കാര്‍ കാണിക്കുന്ന ക്രൂരതയും അവസാനിപ്പിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. അതോടൊപ്പം തന്നെ ഓരോ പഞ്ചായത്തിലും ബീവറേജ് ഔട്ട്ലെറ്റുകള് തുറക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Comments