ലണ്ടന്‍: സിമോണ ഹാലെപ്പിന് വിംബിള്‍ഡണ്‍ കിരീടം. ഏഴ് തവണ വിംബിള്‍ഡണ്‍ ചാമ്പ്യനായ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് യുവതാരം സിമോണ കരിയറിലെ ആദ്യ വിംബിള്‍ഡണ്‍ കിരീടം നേടിയത്. സ്കോര്‍: 6-2, 6-2.
ഹാലെപ്പിന്റെ രണ്ടാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയിരുന്നു. വിംബിള്‍ഡണ്‍ കിരീടം നേടുന്ന ആദ്യ റെമാനിയന് താരമാണ് സിമോണ ഹാലെപ്പ്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഫൈനലില്‍ പരാജയപ്പെട്ടതോടെ ഗ്രാന്‍ഡ്സ്ലാം റെക്കോര്‍ഡുകളുടെ കാര്യത്തില്‍ മാര്‍ഗരറ്റ് കോര്‍ട്ടിന്റെ ഒപ്പമെത്താനുള്ള അവസരം സെറീനയ്ക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷവും വിംബിള്‍ഡണ്‍ ഫൈനലില്‍ എത്തിയ സെറീന ജര്‍മ്മനിയുടെ ആഞ്ചലീന്‍ കെര്‍ബറിനോട് പരാജയപ്പെട്ടിരുന്നു. 6-3, 6-3 സ്കോറിനാണ് കഴിഞ്ഞ വര്‍ഷം സെറീന പരാജയപ്പെട്ടത്.






