
ടിബറ്റന്‍ ആത്മീയ ആചാര്യനായിരുന്ന 14-ാം ദലൈ ലാമ ഉപയോഗിച്ചിരുന്ന ലാന്‍ഡ് റോവര്‍ ലേലത്തിന്. 1966 മുതൽ 1976 വരെയുള്ള പത്തുവർഷം അദ്ദേഹം ഉപയോഗിച്ചുകൊണ്ടിരുന്ന ലാൻഡ് റോവർ സീരിസ് ഐഐഎ (ലാൻഡ് റോവർ 2 എ)യാണ് ലേലത്തിൽ വെച്ചിരിക്കുന്നത്.
ഒരിക്കല്‍ പോലും ഈ വാഹനം അദ്ദേഹം ഓടിച്ചിട്ടില്ലെങ്കിലും യാത്രകള്‍ മുഴുവല്‍ ഈ വാഹനത്തില്‍ ആയിരുന്നു എന്നാണ് സൂചന. 100000 ഡോളർ മുതൽ 150000 ഡോളർ വരെ വിലയാണ് വാഹനത്തിന് പ്രതീക്ഷിക്കുന്നത്.
1966 ൽ ഇംഗ്ലണ്ടിലെ ലാൻഡ് റോവർ കമ്പനിയിൽ നേരിട്ടെത്തിയാണ് ദലൈലാമ വാഹനം സ്വന്തമാക്കിയത്. ടിബറ്റിനെ ചൈന കൈയ്യടക്കിയതിനെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത അദ്ദേഹം ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന വാഹനമാണിത്.1976-ന് ശേഷം ഈ വാഹനത്തെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. ലോസ് ആഞ്ചലസിലെ വെസ്റ്റ് കോസ്റ്റ് ബ്രിട്ടീഷ് എന്ന സ്ഥാപനത്തില്‍ 2005ൽ റീസ്റ്റോറേഷന് എത്തിയപ്പോഴാണ് ലാൻഡ് റോവർ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. അപ്പോഴേക്കും ഏകദേശം 1.10 ലക്ഷം കിലോമീറ്റര്‍ ഓടിയിരുന്നു. റിപ്പോർട്ട് പ്രകാരം ഒരു വർഷം എടുത്ത് റീസ്റ്റോർ ചെയ്ത വാഹനം 2007 ൽ 82100 ഡോളറിന് ലേലത്തിൽ വിറ്റിരുന്നു (ഏകദേശം 56 ലക്ഷം രൂപ).
2.25 ലിറ്റര്‍ ഫോര്‍ സിലണ്ടര്‍ എന്‍ജിനിലായിരുന്നു ഈ വാഹനം പുറത്തിറങ്ങിയിരുന്നത്. ഏതു ദുർഘട പാതകളിലൂടെയും സഞ്ചരിക്കാനാവും എന്നതാണ് ഈ ഓഫ് റോഡർ വാഹനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഓഗസ്റ്റ് 29-നാണ് ഈ വാഹനത്തിനായുള്ള ലേലം നടക്കുന്നതെന്നാണ് വിവരം.






