
ലോകമെമ്പാടും നിരവധി ആരാധകരുള്ള കഥാപാത്രമാണ് ജെയിംസ് ബോണ്ട്. ആ കരുത്തിലാണ് ബോണ്ട് ശ്രേണിയില്‍ നിരവധി ചിത്രങ്ങള്‍ വരുന്നതും. ജെയിംസ് ബോണ്ട് സിനിമകള്‍ക്കായി സിനിമാ പ്രേമികള്‍ എന്നും ആവേശത്തോടൊണ് കാത്തിരിക്കാറുളളത്. ഡാനിയല്‍ ക്രെയ്ഗ് ബോണ്ടായി 25-മത് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ബോണ്ട് സീരീസില്‍ ജെയിംസ് ബോണ്ടിനോളം പ്രാധാന്യമുള്ളതാണ് 'ബോണ്ട് ഗേള്‍സ്' എന്നറിയപ്പെടുന്ന നായികമാരും.
ബോണ്ടിന്റെ ഐക്കോണിക് കോഡ് നമ്പറായ 007 കൈകാര്യം ചെയ്യുന്ന ഏജന്റായെത്തുക ഇത്തവണ ലഷന ലിഞ്ചായിരിക്കും. ക്യാപ്റ്റന്‍ മാര്‍വലില്‍ എയര്‍ഫോഴ്സ് പൈലറ്റായി പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ താരമാണ് ലഷന. വെസ്റ്റ് ലണ്ടനില്‍ നിന്നുള്ള 31 കാരിയായ ലഷന 2011-ലെ ഫാസ്റ്റ് ഗേള്‍സിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ക്യാപ്റ്റന്‍ മാര്‍വലിലെ മരിയ റാംബ്യൂ എന്ന കഥാപാത്രമാണ് ശ്രദ്ധേയയാക്കിയത്.
ലഷന നായികയായാല്‍ കറുത്ത വര്‍ഗ്ഗക്കാരി പ്രധാന കഥാപാത്രമായി എത്തുന്നുവെന്ന പ്രത്യേകതയുമുണ്ടാകും. ലഷന നായികയായാല്‍ ജെയിംസ് ബോണ്ട് പരമ്പരയിലെ ചരിത്രമാകും മാറുക. സ്ലംഡോഗ് മില്യനെയറിലൂടെ ഇന്ത്യയിലെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനായ ഡാനിയല്‍ ക്രെയ്ഗാണ് പുതിയ ബോണ്ട് ചിത്രം സംവിധാനം ചെയ്യുന്നത്. ഹോളിവുഡിലെ പ്രശസ്തമായ പൈന്‍വുഡ് സ്റ്റുഡിയോയിലാണ് പുതിയ ജെയിംസ് ബോണ്ട് ചിത്രം ചിത്രീകരിക്കുന്നത്. അടുത്ത വര്‍ഷം നവംബറിലാണ് ചിത്രം തിയ്യേറ്ററുകളിലെത്തുക എന്നാണറിയുന്നത്.






