
2019 മോഡല്‍ സുസുകി ജിക്സര്‍ മോട്ടോര്‍സൈക്കിളിന്റെ ഔദ്യോഗിക ആക്സസറികള്‍ പ്രഖ്യാപിച്ചു. സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഏഴ് ആക്സസറികളാണ് ലഭ്യമാക്കുന്നത്. ആക്സസറികളുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വില പ്രഖ്യാപിക്കുന്നതോടെ, ഇന്ത്യയിലെ എല്ലാ സുസുകി ഡീലര്‍ഷിപ്പുകളിലും ഇവ ലഭിക്കും.
ടാങ്ക് ഗ്രാഫിക്സ്, ടാങ്ക് പ്രൊട്ടക്റ്റര്‍, ഡിസി സോക്കറ്റ്, സീറ്റ് കവര്‍, നക്കിള്‍ ഗാര്‍ഡ്, സ്കിഡ് പ്ലേറ്റ്, ബംപര്‍ ബ്രാക്കറ്റ് എന്നീ ആക്സസറികള്‍ വാങ്ങാന്‍ കഴിയും. ഡിസി സോക്കറ്റ് ഉപയോഗിച്ചു ദീര്‍ഘദൂര യാത്രകളില്‍ നിങ്ങളുടെ ഫോണും മറ്റ് ഡിവൈസുകളും ഓണ്‍ ദ ഗോയില്‍ ചാര്‍ജ് ചെയ്യാം. ഡിസി സോക്കറ്റ് ഹാന്‍ഡില്‍ബാറില്‍ ഘടിപ്പിക്കാന്‍ കഴിയും.
പുതിയ ഹെഡ്ലൈറ്റാണ് നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ പ്രധാന സവിശേഷത. ഹെഡ്ലൈറ്റും പുതിയ ടെയ്ല്‍ലൈറ്റും എല്‍ഇഡിയാണ്. ദിവസങ്ങള്‍ക്കുമുമ്പാണ് 2019 മോഡല്‍ സുസുകി ജിക്സര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.
1,00,212 രൂപയാണ് ഡെല്‍ഹി എക്സ് ഷോറൂം വില. ജിക്സര്‍ എസ്എഫ് പോലെ, അറ്റത്ത് ക്രോം നല്കിയ അതേ ഇരട്ടക്കുഴല്‍ എക്സ്ഹോസ്റ്റ് നേക്കഡ് ജിക്സറില് നല്കിയിരിക്കുന്നു. 140 കിലോഗ്രാമാണ് 2019 മോഡല്‍ ജിക്സറിന്റെ കെര്‍ബ് വെയ്റ്റ്.
സുസുകി ജിക്സര്‍ എസ്എഫ് ഉപയോഗിക്കുന്ന അതേ 154.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിനാണ് സുസുകി ജിക്സറിന് കരുത്തേകുന്നത്. ഈ മോട്ടോര്‍ 14.1 എച്ച്പി കരുത്തും 14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. സിംഗിള്‍ ചാനല്‍ എബിഎസ് സുരക്ഷാ ഫീച്ചറാണ്.






