
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളജിലെ സംഘര്‍ഷത്തില്‍ കുത്തേറ്റ് ചികിത്സയിലുള്ള അഖിലിന്റേത് ആഴത്തിലുള്ള മുറിവെന്ന് ഡോക്ടര്‍. കുത്ത് ഹൃദയത്തില്‍ വരെ എത്തിയെന്നും മരണകാരണമായേക്കാവുന്ന മുറിവെന്നും ഡോക്ടര്‍ പറഞ്ഞു.
ഇതിനിടെ, തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്ന് അഖില്‍ മൊഴി നല്കി. ശിവരഞ്ജിത്തിന് കുത്താനായി നസീം ആണ് തന്നെ പിടിച്ചുവെച്ചതെന്നും അഖില്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യം അഖില്‍ നേരത്തെ തന്നെ അച്ഛനെയും ഡോക്ടര്‍മാരെയും അറിയിച്ചിരുന്നു. ഇതേ കാര്യങ്ങള്‍ തന്നെയാണ് അഖിലിപ്പോള്‍ പോലീസിനോടും ആവര്‍ത്തിച്ചിരിക്കുന്നത്.






