
തിരുവനന്തപുരം: കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് പ്രിന്‍സിപ്പാളിനെ മാറ്റി. ഡോ. സി.സി ബാബുവാണ് പുതിയ പ്രിന്‍സിപ്പാള്‍.
നിലവിലെ പ്രിന്‍സിപ്പാള്‍ എസ്.എഫ്.ഐയ്ക്ക് എല്ലാ ഒത്താശയും ചെയ്തുകൊടുക്കുന്ന ആളാണെന്നും എസ്.എഫ്.ഐയുടെ കയ്യിലെ കളിപ്പാവയാണെന്നും നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ച മുന്‍ വിദ്യാര്‍ത്ഥി നിഖില വെളിപ്പെടുത്തിയിരുന്നു. എസ്.എഫ്.ഐയുടെ പീഡനത്തെ തുടര്‍ന്നാണ് നിഖില ജീവനനൊടുക്കാന്‍ ശ്രമിച്ചത്.
കാമ്പസില്‍ എസ്എഫ്ഐയുടെ ഫാസിസമാണ് നടക്കുന്നത്. ആര്‍ത്തവം ആണെന്നു പറഞ്ഞാല്‍പോലും പെണ്‍കുട്ടികളെ സമരങ്ങളിലും ജാഥകളിലും നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കും. കുഴഞ്ഞുവീണാല്‍ വെള്ളംപോലും നല്‍കില്ല. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കോളജ് കാന്റീനില്‍ പ്രവേശിക്കാന്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അനുവദിക്കില്ല. അതിനെ ചോദ്യം ചെയ്താല്‍ പഠിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയാണ് അവരുടെ രീതിയെന്നും നിഖില പറഞ്ഞു.






