
ലണ്ടന്‍ : സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി നില്‍ക്കുന്നത് ഫേസ് ആപ്പ് എന്ന ആപ്പാണ്. പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കും എന്ന് കാണിക്കുന്ന ആപ്പാണിത്. ഇപ്പോള്‍ ആളുകള്‍ ഫേസ് ആപ്പ് ഉപയോഗിച്ച് ഫോട്ടോ എടുത്ത് ഫേസ്ബുക്കിലും, ഇന്സ്റ്റാഗ്രിലും ഇട്ട് തകര്‍ക്കുകയാണ്. സിനിമാ താരങ്ങളും ഈ ആപ്പുപയോഗിച്ച് ഫോട്ടോകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ഇതു കണ്ട് ഐസിസിയും വെറുതിയിരുന്നില്ല. ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ടീം അംഗങ്ങളെ ഫേസ് ആപ്പ് ഉപയോഗിച്ച് പ്രായം കൂട്ടി ഇട്ട ട്വീറ്റാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഇംഗ്ലണ്ട് താരങ്ങളായ ഓയിന്‍ മോര്ഗന്, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, ജോണി ബെയര്‍സ്റ്റോ എന്നിവരുടെ ഫോട്ടോയാണ് ഐസിസി ട്വീറ്റ് ചെയ്തിരിക്കുന്നത്. എല്ലാവരുടെയും ഫോട്ടോ ഒന്നിച്ച് കൊളാഷ് ചെയ്താണ് ഐസിസി ട്വീറ്റ് ചെയ്തത്. ഒപ്പം ഒരു അടിക്കുറിപ്പും, സൂപ്പര്‍ ഓവര്‍ കണ്ടിരിക്കുന്ന നിങ്ങള്‍ക്ക് സംഭവിക്കുന്നത് എന്ന്.
ലോകകപ്പ് ഫൈനലില്‍ നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ ബൗണ്ടറികളുടെ എണ്ണത്തില്‍ മറികടന്നാണ് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായത്. ഇംഗ്ലണ്ടിന്റെ ആദ്യ ലോക കിരീടമാണിത്.
That's what a Super Over will do to you! 👴#CWC19 pic.twitter.com/8tv0c0cOtV
— Cricket World Cup (@cricketworldcup) July 17, 2019





