
ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്സാറിയോ 916 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡുകാറ്റി 916 എന്ന ഫുള്ളി ഫെയേര്‍ഡ് സ്പോര്‍ട്ട് ബൈക്കിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പാനിഗാലെ വി4 25 ആനിവേഴ്സാറിയോ 916 നിര്‍മ്മിക്കുന്നത്.
ഇന്ത്യ എക്സ് ഷോറൂം വില 54.90 ലക്ഷം രൂപയാണ്. വി4 ആര് മോഡലുകള്‍ക്ക് യഥാക്രമം 51.81 ലക്ഷം രൂപയും 51.87 ലക്ഷം രൂപയുമാണ് ഇന്ത്യ എക്സ് ഷോറൂം വില.
റിപ്പോർട്ട് പ്രകാരം ആകെ 500 യൂണിറ്റ് പാനിഗാലെ വി4 25 ആനിവേഴ്സാറിയോ 916 മാത്രമായിരിക്കും ഇറ്റാലിയന്‍ ബ്രാന്‍ഡ് നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം ഒക്റ്റോബറില്‍ ഡീലര്‍ഷിപ്പുകളിലെത്തും. ഈ ലിമിറ്റഡ് എഡിഷന് പാനിഗാലെ വി4 ഈയിടെയാണ് ആഗോളതലത്തില്‍ അനാവരണം ചെയ്തത്.
25 ആനിവേഴ്സാറിയോ 916 മോട്ടോര്‍സൈക്കിളില്‍ ഡ്രൈ ക്ലച്ച് ലഭ്യമാണ്. ഡുകാറ്റി ക്വിക്ക് ഷിഫ്റ്റ് ഇവോ 2, ഡുകാറ്റി ട്രാക്ഷന്‍ കണ്ട്രോള് ഇവോ 2 തുടങ്ങിയ ട്രാക്ക് ആവശ്യാര്‍ത്ഥമുള്ള ഇലക്ട്രോണിക്സും നല്കി.
1103 സിസി, വി4 എന്ജിന് ഉള്‍പ്പെടെ ഡുകാറ്റി പാനിഗാലെ വി4 എസ് മോട്ടോര്‍സൈക്കിളിന്റെ മിക്ക മെക്കാനിക്കലുകളും 25 ആനിവേഴ്സാറിയോ 916 ഉപയോഗിക്കുന്നു.
214 എച്ച്പി കരുത്തും 124 എന്‍എം ടോര്‍ക്കും ഈ മോട്ടോര്‍ ഉല്‍പ്പാദിപ്പിക്കും. ഫോര്‍ജ്ഡ് മാഗ്നീഷ്യം മാര്‍ഷെസിനി റേസിംഗ് വീലുകളിലാണ് ഡുകാറ്റി പാനിഗാലെ വി4 25 ആനിവേഴ്സാറിയോ 916 വരുന്നത്. കാര്‍ബണ്‍ ഫൈബറും ബില്ലറ്റ് അലുമിനിയവും ഉപയോഗിച്ചുള്ള ഘടകങ്ങളും ഉണ്ട്.






