
ഡാറ്റ്സണ്‍ റെഡി-ഗോയെ കൂടുതൽ സുരക്ഷാ ഫീച്ചറുകള്‍ നല്കി പരിഷ്കരിച്ചു. എല്ലാ വേരിയന്റുകളിലും ഡ്രൈവര്‍ എയര്‍ബാഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സെന്‍സര്‍, ഹൈ സ്പീഡ് വാണിംഗ്, ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നീ ഫീച്ചറുകളാണ് സ്റ്റാന്‍ഡേഡായി നല്‍കിയത്.
ഈയിടെ എബിഎസ്, ഇബിഡി എന്നിവ നല്കി റെഡി-ഗോ പരിഷ്കരിച്ചിരുന്നു. 2019 മോഡല്‍ ഡാറ്റ്സണ്‍ റെഡി-ഗോയുടെ ടി, ടി(ഒ), എസ് എന്നീ താഴ്ന്ന വേരിയന്റുകളില്‍ റിമോട്ട് ലോക്ക് സഹിതം സെന്‍ട്രല്‍ ലോക്കിംഗ് സവിശേഷതയാണ്. എ വേരിയന്റില്‍ പവര്‍ സ്റ്റിയറിംഗ് ലഭ്യമാണ്.
53 ബിഎച്ച്പി കരുത്തും 72 എന്‍എം ടോര്‍ക്കും ഉല്പ്പാദിപ്പിക്കുംന്ന 0.8 ലിറ്റര്‍ പെട്രോള്‍ എന്ജിന് ആണ് ഇതിൽ. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ചേര്‍ത്തുവെച്ചു. 1.0 ലിറ്റര്‍ പെട്രോള്‍ മോട്ടോര്‍ 67 ബിഎച്ച്പി കരുത്തും 91 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയാണ് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍. 800 സിസി എന്ജിന് 22.7 കിലോമീറ്ററും 1.0 ലിറ്റര്‍ എന്ജിന് 22.5 കിലോമീറ്ററും ഇന്ധനക്ഷമത നൽകും.






