ബോംഗിര്‍: ക്ലാസ് ലീഡര്‍ തെരഞ്ഞെടുപ്പില്‍ പെണ്‍കുട്ടിയോട് തോറ്റതിന് പതിമൂന്നു വയസുകാരന് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ബോംഗിറിലാണ് സംഭവം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ കുട്ടിയെ രാമണ്ണാപേട്ടിന് സമീപം റെയില്‍വെ ട്രാക്കില്നിന്നായിരുന്നു മൃതദേഹം കണ്ടുകിട്ടിയത്
.
വ്യാഴാഴ്ച സ്കൂള്‍ കഴിഞ്ഞ് വീട്ടിലെത്താത്തതിനെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ക്ലാസ് ലീഡര്‍ സ്ഥനം ഒരു പെണ്‍കുട്ടിയോട് തോല്‍ക്കേണ്ടി വന്നെന്ന് കുട്ടി പരാതി പറഞ്ഞെന്നും ക്ലാസ് ലീഡര്‍ സ്ഥാനത്ത് വേണ്ടി നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനു ശേഷം കുട്ടി അസ്വാസ്ഥനായിരുന്നെന്നും മാതാപിതാക്കള്‍ പോലീസിനു മൊഴി നല്കി.
കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. രക്ഷിതാക്കള്‍ സംഭനത്തോട് ബന്ധപ്പെട്ട് പരാതിനല്‍കിയാല്‍ കൂടുതല്‍ അന്വേഷണമുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കി.

Comments