
കിഴക്കമ്പലം : സ്വകാര്യബസിന്റെ മരണപ്പാച്ചിലില്‍ നിന്നും കഷ്ടിച്ച് രക്ഷപെട്ട യുവതി സിനിമാ സ്റ്റെലില്‍ അതേ ബസിനെ ഓടിച്ചിട്ട് പിടിച്ച് ഡ്രൈവറെക്കൊണ്ട് മാപ്പു പറയിച്ചു. കിഴക്കമ്പലം സ്വദേശിയായ യുവതിയാണ് പള്ളിക്കര വണ്ടര്‍ലായ്ക്ക് സമീപത്തു വെച്ച് തന്നെ അപകടത്തില്‍പ്പെടുത്തും വിധം വാഹനമോടിച്ച ബസ് ഡ്രൈവര്‍ക്ക് നടുറോഡില്‍ പണികൊടുത്തത്.
ജോലി കഴിഞ്ഞ് ടൂവീലറില്‍ മടങ്ങുകയായിരുന്നു യുവതി. ഇതിനിടെയാണ് ബസ് അമിത വേഗത്തില്‍ എത്തിയ ബസ് ടൂ വീലറിനെ ഓവര്‍ടേക്ക് ചെയ്ത് പാഞ്ഞത്. ഭാഗ്യം കൊണ്ട് മാത്രമാണ് ബസിന്റെ അടിയില്‍പ്പെടാതെ തലനാരിഴയ്ക്ക് രക്ഷപെട്ടര്.
മനസാന്നിധ്യം വീണ്ടടുത്ത യുവതി ബസിനെ പിന്തുടര്ന്ന് പള്ളിക്കര മാര്‍ക്കറ്റ് റോഡില്‍വെച്ച് ബസിന്റെ മുന്നില്‍ സ്കൂട്ടര്‍ വെച്ച് തടഞ്ഞു. യുവതി കാര്യം വിശദീകരിച്ചതോടെ നാട്ടുകാര്‍ കൂടി. ഡ്രൈവര്‍ക്കെതിരെ കേസുകൊടുക്കണമെന്നും ആവശ്യപ്പെട്ടു.
ഇതിനിടെ, പഞ്ചായത്ത് അംഗം ടി.വി ശശി സ്ഥലത്ത് എത്തുകയും ഡ്രൈവറെക്കൊണ്ട് യുവതിയോട് മാപ്പ് പറയിക്കുകയുമായിരുന്നു. ഇതോടെ തത്കാലം പോലീസ് കേസ് വേണ്ടെന്ന് വച്ചതോടെ നാട്ടുകാര്‍ ബസ് ഡ്രൈവര്‍ക്ക് താക്കീത് നല്കി സര്‍വീസ് തുടരാന്‍ അനുവദിച്ചു.






