
സുസുക്കി ബര്ഗ്മാന് സ്ട്രീറ്റ് 125 പുതിയ നിറത്തില്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറത്തിലാണ് സുസുക്കിയുടെ മാക്സി സ്കൂട്ടറായ ബര്ഗ്മാന് സ്ട്രീറ്റ് 125 എത്തിയത്. 75,886 രൂപയാണ് വാഹനത്തിന്റെ കോഴിക്കോട് എക്സ്ഷോറൂം വില. ബര്ഗ്മാന് ഇന്ത്യന്‍ വിപണിയിലെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് പുതിയ നിറത്തില്‍ ബര്ഗ്മാന് പുറത്തിറങ്ങിയത്.
നേരത്തെ മെറ്റാലിക് മാറ്റ് ഫൈബ്രോയിന്‍ ഗ്രേ, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക്, പേള്‍ മിറാഷ് വൈറ്റ് എന്നീ മൂന്ന് നിറങ്ങളിലാണ് ബര്ഗ്മാന് ലഭ്യമായിരുന്നത്. റഗുലര്‍ സ്കൂട്ടറുകളില്‍ നിന്ന് വ്യത്യസ്തമായ യൂറോപ്യന്‍ സ്റ്റൈലാണ് മാക്സി സ്കൂട്ടറായ ബര്‍ഗ്മാന്റെ പ്രധാന സവിശേഷത. നിറത്തിന് പുറമേ മറ്റു മാറ്റങ്ങളൊന്നും വാഹനത്തിനില്ല. 7000 ആര്‍പിഎമ്മില്‍ 8.58 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കുമേകുന്ന 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ബര്ഗ്മാന് കരുത്തേകുന്നത്.






