
ഇന്ത്യയുടെ അഭിമാനമായ കായികതാരമാണ് അസം സ്വദേശിയായ ഹിമ ദാസ്. പതിനെട്ട് ദിവസം കൊണ്ട് അഞ്ച് മെഡലാണ് ഹിമ രാജ്യത്തിന് സമ്മാനിച്ചത്. 2019 ചെക്ക് റിപ്പബ്ലിക്ക് അത്ലറ്റിക് മീറ്റില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ 52.09 സെക്കന്‍ഡിനുള്ളില്‍ ഓടി ഹിമ ഒന്നാമതെത്തിയിരുന്നു. ഈ സീസണിലെ ഹിമയുടെ ഏറ്റവും മികച്ച സമയം 52.88 സെക്കന്‍ഡാണ്.
കഴിഞ്ഞ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസില്‍ ഹിമ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് 50.72 സെക്കന്‍ഡിലായിരുന്നു. പോളണ്ടില്‍ നടന്ന മത്സരത്തില്‍ 23.65 സെക്കന്‍ഡില്‍ ഹിമ ആദ്യ സ്വര്‍ണ്ണം നേടിയ 200 മീറ്റര്‍ ഓട്ടത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
കായിക ഇനത്തില്‍ മാത്രമല്ല പാചകത്തിലും താന്‍ മുന്നിലാണെന്ന് കാണിക്കുന്ന ഹിമയുടെ ഒരു വീഡിയോയാണ് വൈറലാകുന്നത്. ധിങ് എക്സ്പ്രസ് എന്നു വിളിയ്ക്കുന്ന ഹിമ യൂറോപ്പില്‍ പാചകം ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായത്. ആസാമി ദാല്‍ ആണ് ഹിമ ഉണ്ടാക്കുന്നത്.






