
ന്യൂഡല്‍ഹി: തന്റെ അതിയായ രാജ്യസ്നേഹത്തിനു പിന്നില്‍ ഇന്ത്യയുടെ നാനാത്വവും വൈവിധ്യവുമാണെന്ന് വ്യവസായി റോബര്‍ട്ട് വദ്ര. 'ഭാവി പ്രവചിക്കുന്ന' പശുവിന്റെ വിഡിയോയും വദ്ര ഫേയ്സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വിസ്മയിപ്പിക്കുന്ന ഈ നാടിന്റെ ഭാഗമായതില്‍ അത്യധികം ആനന്ദമുണ്ടെന്നും വദ്ര കുറിപ്പില്‍ പറയുന്നു.
'ഇന്ത്യയിലെ തെരുവുകളിലൂടെ സഞ്ചരിച്ചാല്‍ പുതുമയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. അവിടെ കാണുന്നവരെ സഹായിക്കൂ, നിഷ്കളങ്കമായ ചിരിയിലൂടെയും റോസാപുഷ്പങ്ങളിലൂടെയും അവര്‍ നന്ദി പ്രകടിപ്പിക്കും. അത്തരത്തില്‍ കണ്ടുമുട്ടിയ, നമ്മുടെ ചോദ്യങ്ങള്‍ക്ക് തലകുലുക്കി മറുപടി നല്കുന്ന ഒരു വിശുദ്ധ പശുവിന് നമ്മുടെ ഭാവിയെക്കുറിച്ച് നമ്മുടെ ഭാവിയെ കുറിച്ച് പറയാനാകും.' വദ്ര പറയുന്നു. കുറിപ്പിനൊപ്പം അലങ്കരിച്ച ഒരു പശുവിന്റെ ചിത്രവും വദ്ര പങ്കുവെച്ചു.
കാറിലിരുന്നു പകര്‍ത്തിയ വിഡിയോയാണ് വദ്ര പോസ്റ്റുചെയ്തിരിക്കുന്നത്. ഇത് എല്ലാം പറയുമോയെന്ന് അദ്ദേഹം ചോദിക്കുന്നത് കേള്‍ക്കാം. എല്ലാ കാര്യങ്ങളും പറയുമെന്നും അവള് അങ്ങയെ അനുഗ്രഹിക്കുമെന്നും ഒപ്പമുള്ളയാള്‍ പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. കുട്ടികള്‍ പൂക്കള്‍ സമ്മാനിക്കുന്ന ചിത്രങ്ങളും പോസ്റ്റിലുണ്ട്.






