
തിരുവനന്തപുരം : അസുഖങ്ങള്‍ പകരുന്നതിനാല്‍ ജയില്‍ മാറ്റണമെന്ന യൂണിവേഴ്സിറ്റി കോളജ് കേസ് പ്രതികളുടെ ആവശ്യം കോടതി തള്ളി. ജില്ലാ ജയിലില്‍ നിന്നും സെന്‍ട്രല്‍ ജയിലിലേയ്ക്ക് മാറ്റണമെന്ന മുഖ്യപ്രതി ശിവരഞ്ജിത്ത് ഉള്‍പ്പെടെ ആറുപേരുടെ ആവശ്യമൊണ് തള്ളിയത്.
പ്രതികളുടേത് അസാധാരണ ആവശ്യമെന്ന് വിലയിരുത്തിയ കോടതി രോഗം വന്നാല്‍ ജയില്‍ അധികാരികള്‍ നോക്കിക്കൊള്ളുമെന്നും പരാമര്‍ശിച്ചാണ് ഹര്‍ജി തളളിയത്. പ്രതികളുടെ റിമാര്‍ന്റ് കാലാവധി ഓഗസ്റ്റ് 12 വരെ നീട്ടിയിട്ടുണ്ട്.






