
ഇന്ത്യയിലെ ആദ്യ ബിഎംഡബ്ല്യു എക്സ് 7 സ്വന്തമാക്കി സംഗീത സംവിധായകന് ഗോപി സുന്ദര്‍. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്യുവിയായ എക്സ് 7 കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ പുറത്തിറങ്ങിയത്.
എക്സ് ഡ്രൈവ് 30ഡി, എക്സ് ഡ്രൈവ് 40ഐ എന്നീ രണ്ടു വകഭേദങ്ങളാണ് എക്സ് 7ന്റെ വിപണിയിലുള്ളത്. രണ്ടു വകഭേദത്തിനും എക്സ് ഷോറും വില 98.90 ലക്ഷം രൂപയാണ്. ഇതില്‍ ഏതു മോഡലാണ് ഗോപി സുന്ദര്‍ സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.
കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലര്‍ഷിപ്പില്‍ നിന്നാണ് പുതിയ എക്സ് 7 ഗോപി സുന്ദര്‍ സ്വന്തമാക്കിയത്. ആഡംബരത്തിനും സുരക്ഷയ്ക്കും ഡ്രൈവിങ് കംഫര്‍ട്ടിനും ഒരുപോലെ പ്രാധാന്യം നല്കി പുറത്തിറക്കിയ വാഹനമാണ് എക്സ് 7.
വലിയ കിഡ്നി ഗ്രില്ലുകളും ചെറിയ എല്‍ഇഡി ഹെഡ്ലാംപുമാണ് മുന്നിലെ പ്രത്യേകത. മസ്കുലര്‍ ലുക്ക് നല്കുന്ന ബോണറ്റും വീല്‍ ആര്‍ച്ചുകളുമുണ്ട്. ആറ്, ഏഴു സീറ്റ് കോണ്‍ഫിഗറേഷനുകളില്‍ മൂന്നു നിര സീറ്റുകളാണ്.
എക്സ്ഡ്രൈവ് 40ഐയില്‍ 340 ബിഎച്ച്പി കരുത്തും 450 എന്‍എം ടോര്‍ക്കുമുള്ള മൂന്നു ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും ഡീസല്‍ പതിപ്പില്‍ 265 ബിഎച്ച്പി കരുത്തും 620 എന്‍എം ടോര്‍ക്കുമുള്ള 3 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ്. എട്ടു സ്പീഡ് ഓട്ടമാറ്റിക്ക് ട്രാന്‍സ്മിഷനാണ് ഇരു എന്‍ജിനുകളിലും.
12.3 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്ഫോടൈന്മെന്റ് സിസ്റ്റം, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്ട്രോള്, ത്രീ പീസ് ഗ്ലാസ് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളും ഈ വാഹനത്തിനുണ്ട്.






