
ജയ്പൂര്‍: ആള്‍ക്കൂട്ട ആക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ രാജസ്ഥാന് സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നു. ഇതിനായുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചു.
ആള്‍ക്കൂട്ട ആക്രമങ്ങളിലെ പ്രതികള്‍ക്ക് പത്തു വര്‍ഷം വരെ തടവു ശിക്ഷ ഉറപ്പാക്കാനുള്ള വ്യവസ്ഥയാണ് ബില്ലിലുള്ളത്. അതേസമയം ആള്‍കൂട്ട ആക്രമങ്ങള്‍ തടയാന്‍ എല്ലാ സംസ്ഥാനങ്ങളും ശക്തമായ നടപടികളെടുക്കണമെന്ന് സുപ്രീം കോതി നേരത്തേ ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് രാജസ്ഥന് സര്‍ക്കാര്‍ നിയമം കൊണ്ടു വരുന്നത്.





