സോലാപൂര്‍ : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ മേല്‍ക്കൂര തകര്‍ന്ന് വീണു. സംഭവത്തില്‍ ഒരാള്‍ മരിച്ചു. 20 പേര് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് സംശയം. സോളാപൂരിലാണ് സംഭവം. ബുധനാഴിച്ച ഉച്ചയോടെയാണ് സംഭവം.
കെട്ടിടുത്തനില് അകപ്പെട്ട പത്ത് പേരെ രക്ഷപ്പെടുത്തി. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഇവര്‍ അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
ഇവരെല്ലാം ബാങ്ക് ഉദ്ദ്യേഗസ്ഥരാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അഗനിരക്ഷാ സേനയും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരണ സംഖ്യ ഇനിയും കൂടാനാണ് സാധ്യത.






