
ഈ വര്‍ഷത്തെ രക്ഷാബന്ധന് മഹോത്സവത്തിന് ചാണകം കൊണ്ട് ഉണ്ടാക്കിയ രാഖികളും. പരിസ്ഥിതി സൗഹൃദ രാഖി എന്ന് അവകാശപ്പെട്ടാണ് ചാണകം കൊണ്ടുള്ള രാഖികള്‍ ഉണ്ടാക്കിയിരിക്കുന്നത്.
രാഖി നിര്‍മ്മാണത്തിന് ഉത്തര്‍പ്രദേശിലെ നാഗിനയിലെ ശ്രീകൃഷ്ണ ഗോശാലയില്‍ നിന്നുള്ള ചാണകമാണ് ഉപയോഗിക്കുന്നത്. മുന്‍ പ്രവാസി അല്ഖ ലഹോട്ടിയുടേതാണ് ഈ ചാണക ആശയം. ചൈനയില്‍ നിന്നും എത്തുന്ന രാഖിയെക്കാള്‍ പരിസ്ഥിതി സൗഹൃദമാണ് ചാണക രാഖികളെന്നും കര്‍ണ്ണാടകത്തില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും ഒറീസയില്‍ നിന്നും രാഖിയ്ക്ക് ആവശ്യക്കാരുണ്ടെന്നും അല്ഖ പറയുന്നു.






