
തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം വിക്രംവേദ ബോളിവുഡിലേക്കും. തമിഴില്‍ മാധവും, വിജയ് സേതുപതിയുമാണ് ചിത്രത്തില്‍ അഭിനയിച്ചത്. ഹിന്ദിയില്‍ എത്തുമ്പോള്‍ മാധവിന്റെ വേഷം സെയ്ഫ് അലി ഖാനും വിജയ് സേതുപതി ചെയ്ത വേഷം അമീര്‍ ഖാനുമാണ് ചെയ്യുന്നത് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
വിക്രംവേദ സംവിധാനം ചെയ്ത ഗായത്രി പുഷ്ക്കാറാണ് ഹിന്ദിയിലും ചിത്രമൊരുക്കുന്നത്. 2020 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും. നിര്‍മ്മാണം നീരജ് പാണ്ഡയാണ്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.
തമിഴില്‍ മികച്ച കളക്ഷന്‍ നേടിത ചിതമാണ് വിക്രംവേദ. നായകന്റെയും വില്ലന്റെയും അഭിനയത്തിന് മാധവിനും വിജയ് സേതുപതിക്കും മികച്ച പ്രതികരണം നേടിക്കൊടുക്കുകയും ചെയ്തു.






