മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിന്റെ അവിചാരിതമായ വിയോഗത്തില്‍ ചലച്ചിത്ര താരം മാലാ പാര്‍വതി. വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍ എന്ന് തുടങ്ങുന്ന കുറിപ്പില്‍ 'ചേച്ചി ബഷീറാ' എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ലെന്നും പറയുന്നു.
മാലാ പാര്‍വതിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,
വിശ്വസിക്കാനാകുന്നില്ല.. ബഷീര്‍.. എന്തിനും ഏതിനും വിളിക്കാവുന്ന പ്രിയ സുഹൃത്തിന്റെ വിയോഗം താങ്ങാനാവുന്നില്ല. 'ചേച്ചി ബഷീറാ' എന്ന് പറഞ്ഞു ഇനി വിളിക്കില്ല. ഇനി ഒരിക്കലും വിളിക്കില്ല. താങ്ങാന്‍ ആവുന്നില്ല.






