
ജമ്മു കശ്മീര്‍...., സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും വിവാദം ഉണ്ടാക്കിയ പ്രദേശമായ ഇന്ത്യയുടെ അഭിവാജ്യഘടകം. ഇന്ത്യയില്‍ തന്നെ നിരവധി പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്ത് സ്വന്തമായി നല്‍കിയിരുന്നത്. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 വന്ന വഴി ഇങ്ങനെ....
ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാശം അന്ന് കശ്മീര്‍ രാജാവായിരുന്ന ഹരിസിങ് കശ്മീരിനെ ഒരു സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചു. എന്നാല്‍ പാകിസ്ഥാര്‍ പിന്തുണയോടെ തീവ്രവാദികള്‍ കശ്മീര്‍ ആക്രമിച്ചു. ഇതേതുടര്‍ന്ന് രാജ്യത്തിന്റെ സംരക്ഷണത്തിനായി കശ്മീര്‍ രാജാവ് ഹരിസിങും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവും തമ്മില്‍ ഒപ്പുവെച്ച ലയന ഉടമ്പടി പ്രകാരം കശ്മീര്‍ ഇന്ത്യയുടെ ഭാഗമായി.
അന്ന് ജവഹര്‍ലാല്‍ നെഹ്റു കശ്മീരി ജനതയ്ക്ക് കൊടുത്ത വാക്കായിരുന്നു കശ്മീരിന് സ്വതന്ത്രമായ ഒരു നിയമ നിര്‍മ്മാണ സഭ ഉണ്ടാകുമെന്നും ആ സഭ സംസ്ഥാനത്തിന്റെ ആന്തരിക ഭരണഘടന നിശ്ചയിക്കും എന്നതും. അങ്ങനെയാണ് ആര്‍ട്ടിക്കിള്‍ 370 രൂപം കൊള്ളുന്നത്.
ഭരണഘടനയുടെ 370 വകുപ്പ് അനുസരിച്ച് വിദേശകാര്യം, പ്രതിരോധം, വാര്‍ത്താവിനിമയം എന്നീ മേഖലകള്‍ ഒഴികെ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ ജമ്മു കശ്മീരിന് ബാധകമാണെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ആവശ്യമാണ്.
370-ാം അനുച്ഛേദ പ്രകാരം ഇന്ത്യയില്‍ പ്രത്യേക പരിഗണനകളാണ് ഈ സംസ്ഥാനത്തിന് നല്‍കിയിരുന്നത്. ഇതാണ് രാഷ്ട്രപതി പ്രത്യേക ഓര്‍ഡിനന്‍സിലൂടെ റദ്ദാക്കിയത്.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം ഇന്ത്യന്‍ മൗലിക അവകാശങ്ങള്‍ കാശ്മീരിനു ബാധകമാണ്.ഇതില്‍ സ്വത്തിനുള്ള അവകാശം കാശ്മീരില്‍ ഉണ്ട്. പക്ഷേ അവിടത്തെ സ്ഥിരനിവാസികള്ക്ക് ചില പ്രത്യേക അധികാരമുണ്ട്. ആരാണ് സ്ഥിരനിവാസി എന്നത് നിര്‍വചിക്കാനുള്ള അധികാരം കാശ്മീര്‍ സ്റ്റേറ്റിനാണ്.
ഒരു കാശ്മീരി സ്ഥിരനിവാസി പാകിസ്ഥാനിലേക്ക് പോകുകയും, പിന്നീട് പാകിസ്ഥാനില്‍ നിന്നും തിരിച്ചു കാശ്മീരിലേക്ക് വരികയും ചെയ്താല്‍ അദ്ദേഹം ഇന്ത്യന്‍ പൗരത്വത്തിന് അര്‍ഹനാണ് എന്നതും ആര്‍ട്ടിക്കിള്‍ 370 ല്‍ എടുത്തു പറഞ്ഞിരുന്ന ഒന്നായിരുന്നു.






