
റിലയന്‍സ് ജിയോ രാജ്യവ്യാപകമായി ജിയോ ഗിഗാഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്നു. ഓഗസ്റ്റ് 12ന് നടക്കുന്ന കമ്പനിയുടെ 42-ാമത് വാര്‍ഷിക ജനറല്‍ യോഗത്തില്‍ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ജിയോഫോണിന്റെ പുതിയ പതിപ്പായ ജിയോഫോണ്‍ 3യും അന്ന് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
2017-ല്‍ നടന്ന വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ആദ്യ ജിയോഫോണ്‍ അവതരിപ്പിച്ചത്. പിന്നീട് 2018 ഓഗസ്റ്റില്‍ ജിയോഫോണ്‍ രണ്ട് അവതരിപ്പിച്ചു.
ജിയോഫോണ്‍ രണ്ടിനേക്കാള്‍ മികച്ച പ്രവര്ത്തനശേഷിയുമായാണ് ജിയോഫോണ്‍ 3 എത്തുന്നത്. മീഡിയാ ടെക്ക് പ്രൊസസര്‍ ആണ് ഫോണിനുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.
മൈസ്മാര്ട്പ്രൈസ് വെബ്സൈറ്റാണ് റിലയന്‍സ് ജിയോ പുതിയ 4ജി ഫീച്ചര്‍ ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നുണ്ടെന്ന വിവരം പുറത്തു വിട്ടത്.
ഫോണില്‍ മീഡിയാ ടെക്പ്രൊസസര് ആയിരിക്കുമെന്ന് മൈസ്മാര്ട്പ്രൈസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം, ജിയോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.






