
ന്യൂഡല്ഹി : കശ്മീര് വിഷയത്തില് മുന് പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയും മുന് ഇന്ത്യന് ക്രിക്കറ്റ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും തമ്മില് ട്വറ്ററില് പൊരിഞ്ഞയടി. കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്ട്ടിക്കിള് 370 കേന്ദ്രസര്ക്കാര് റദ്ദാക്കിയതിന് പിന്നാലെയാണ് പാക് താരത്തിന്റെ ട്വീറ്റ്.
യുഎന് പ്രമേയമനുസരിച്ച് കശ്മീരികള്ക്ക് അവരുടെ അവകാശങ്ങള് അനുവദിക്കണമെന്നും നമുക്കെല്ലാവര്ക്കുമുള്ളതുപോല അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കണമെന്നമാണ് അഫ്രീദി ട്വീറ്റ് ചെയ്യ്തത്. കൂടാതെ ഐകരാഷ്ട്ര സഭയേയും അഫ്രീദി കുറ്റപ്പെടുത്തി. ഐകരാഷ്ട്ര സഭ എന്തിനാണ് രൂപികരിച്ചതെന്നും അവര് ഉറങ്ങുകയകണോ എന്നും അഫ്രീദി ചോദിച്ചു. പ്രകോപനമേതുമില്ലതെ മനുഷ്യത്വത്തിനെതിരെ ഇന്ത്യന് സര്ക്കാര് നടത്തിയ കുറ്റകൃത്യം ശ്രദ്ധിക്കണമെന്ന് പറഞ്ഞ അഫ്രീദി കശ്മീര് വിഷയം പരിഹരിക്കാന് അമേരിക്ക മധ്യസ്ഥത വഹിക്കണമെന്നും ആവശ്യപ്പെട്ടു.
എന്നാല് ഇതെല്ലാം നടക്കുന്നത് പാക് അധീന കശ്മീരിലാണെന്നും അതിന് ഉടന് പരിഹാരം കാണുമെന്നും ഗംഭീര് ട്വീറ്റ് ചെയ്തു. ക്രിക്കറ്റില് ഉള്ളപ്പോള് തന്നെ ഇരുവരും ശസ്ത്രുക്കളാണ്. ഗ്രൗണ്ടില് കളിക്കുന്ന സമയത്ത് ഇരുവരും പല തവണ കൊമ്പ്കോര്ത്തിട്ടുണ്ട്.







Comments