
കേരളത്തില്‍ രണ്ടാമതും നിപ ഭീതി വിതച്ചപ്പോഴാണ് ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. പോയവര്‍ഷം കോഴിക്കോടിനെ പിടിച്ചുകുലുക്കി പടര്‍ന്ന് പിടിച്ച നിപയെ ആസ്പദമാക്കിയായിരുന്നു ചിത്രം. തിയേറ്ററുകളിലും മികച്ച വിജയമാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകര്‍ കാണാതെ പോയ ചില ആഷിക് അബു ബ്രില്യന്‍സ് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
സിനിമയിലെ ചെറിയ ചില കാര്യങ്ങള്‍ വരെ വളരെ സൂക്ഷമമായി ശ്രദ്ധിച്ചാണ് സംവിധായകന് അവതരിപ്പിച്ചിരിക്കുന്നതെന്ന് വിഡിയോയില്‍ നിന്നും വ്യക്തമാകും. മുഹ്സിന് പരാരിയും സുഹാസും ഷറഫും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്.
സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോ കാണാം;






