
തിരൂര്‍ : ഐഎഎസ് ഉദ്ദ്യേഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്റെ കുടുംബത്തിന് ലുലു ഗ്രൂപ്പ് ചെയര്മാന് യൂസഫലി പ്രഖ്യാപിച്ച 10 ലക്ഷം രൂപ കൈമാറി. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യുറോ ചീഫാണ് കെ എം ബഷീര്‍.
ഭാര്യയും രണ്ട് പിഞ്ച് കുഞ്ഞുങ്ങളും അടങ്ങുന്ന ബഷീറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കുമെന്ന് കഴിഞ്ഞ ദിവസം യൂസഫലി പറഞ്ഞിരുന്നു. എം.എ. യൂസഫലിക്കുവേണ്ടി സെക്രട്ടറി ഇ.എ. ഹാരീസ്, ലുലു ഗ്രൂപ്പ് മിഡീയ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ് എന്നിവര്‍ചേര്‍ന്ന് ബഷീറിന്റെ ഭാര്യ ജെസിലയുടെ പേരിലുള്ള 10 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് ബന്ധുകള്‍ക്ക് കൈമാറി.
ധാര്‍മിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഒരു യുവ മാധ്യമ പ്രവര്‍ത്തകനെയാണ് കേരളത്തിന് നഷ്ടയായതെന്ന് അനുശോചന സന്ദേശത്തില്‍ യൂസുഫലി പറഞ്ഞു.






