
പോണ് വെബ്സൈറ്റുകളില്‍ സജീവമാകുന്നവര്‍ ശ്രദ്ധിക്കുക. കാരണം നിങ്ങള്‍ സൈബര്‍ ഭീഷണിയായ സെക്സ്ടോര്ഷന് ഇരയായേക്കാം. 20 കോടി ഇമെയില്‍ അക്കൗണ്ടുകള്‍ സെക്സ്ടോര്ഷനായി നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന് സൈബര്‍ സുരക്ഷാ വിദഗ്ദനായ കൊഫെന്‍സ് മുന്നറിയിപ്പ് നല്കുന്നു. നിങ്ങളുടെ വെബ്സൈറ്റ് ഹിസ്റ്ററിയും, തിരഞ്ഞ പോണ് വീഡിയോകളുടെ ചരിത്രവുമെല്ലാം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഇവര്‍ പണം ആവശ്യപ്പെടുന്നതിനെയാണ് സെക്സ്ടോര്ഷന് എന്ന് പറയുന്നത്.
ഇവര്‍ പലരില്‍ നിന്നുമായി 15ലക്ഷം ഡോളര്‍ പലരില്‍ നിന്നും കൈക്കലാക്കിയതായാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈനില്‍ അപരിചിതരുമായി സെക്സ്ചാറ്റ് ചെയ്യുന്നവരും വീഡിയോ ചാറ്റ് ചെയ്യുന്നവരും ഇത്തരം ഭീഷണികള്‍ക്ക് ഇരയാകാറുണ്ട്. കൊഫെന്‍സ് കണ്ടെത്തിയ ഈ ഈമെയില്‍ ശേഖരത്തില്‍ നിങ്ങളുടെ ഇമെയില്‍ ഐഡി ഉണ്ടോ എന്ന് കൊഫെന്‍സിന്റെ വെബ്സൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.
നിങ്ങളുടെ ബ്രൗസര്‍ ഹിസ്റ്ററിയും വെബ് ക്യാം റെക്കോര്‍ഡിങുമെല്ലാം പരസ്യപ്പെടുത്തുമെന്നും സെക്സ്ടോര്ഷനില് നിങ്ങള്‍ക്ക് ഭീഷണിയുണ്ടാകും. കൊഫെന്‍സിന്റെ വെബ്സൈറ്റില്‍ നിങ്ങളുടെ ഇമെയില്‍ സന്ദേശം ഉണ്ടെങ്കില്‍ സെക്സ്ടോര്ഷന് സംബന്ധിച്ച ഒരു ഇമെയില്‍ സന്ദേശം നിങ്ങള്‍ക്ക് ലഭിക്കുമെന്നും ആ ഇമെയിലിനൊപ്പം മാല്‍വെയറും ഉണ്ടായേക്കാമെന്നും കൊഫെന്‍സ് പറയുന്നു. ഇമെയിലിനൊപ്പമുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യരുതെന്നും ഇങ്ങനെയുള്ള ഇമെയിലുകള്‍ ലഭിച്ചാല്‍ ഭയപ്പെടേണ്ടെന്നും പണം നല്‍കേണ്ടെന്നും കൊഫെന്‍സ് ചൂണ്ടിക്കാട്ടുന്നു.






