
പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിന്റെ മേല്‍ക്കൂര വരെ വെള്ളം കയറിയ ചിത്രം സംവിധായകന് ജൂഡ് ആന്റണി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഇതു കഴിഞ്ഞ വര്‍ഷത്തെ പ്രളയച്ചിത്രമാണോ എന്ന സംശയം നാല് ഭാഗത്തു നിന്നും ഉയര്‍ന്നതോടെ ലൈവിലെത്തി ദുരിതം വിവരിച്ചിരിക്കുകയാണ് ജൂഡ്.
ആലുവയില്‍ താനിപ്പോള്‍ നില്ക്കുന്ന ഫ്ളാറ്റില്‍ നിന്നെടുത്ത ചിത്രമാണിതെന്നും വെള്ളം വീണ്ടും കയറുന്ന സാഹചര്യമാണ് നിലവിലെന്നും ജൂഡ് പറയുന്നു. പുതിയ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ടാണ് ഇവിടെ താമസമാക്കിയതെന്നും ജൂഡ് വ്യക്തമാക്കിയിട്ടുണ്ട്.






