
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാല്‍ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെടേണ്ട പത്തോളം ട്രെയിനുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തു നിന്ന് വൈകിട്ട് പുറപ്പെടുന്ന മാവേലി, മലബാര്‍, മംഗളുരു എക്സ്പ്രസ് ട്രയിനുകള്‍ ഉള്‍പ്പെടെയാണ് റദ്ദാക്കിയിരിക്കുന്നത്. ചിലത് വഴിതിരിച്ചു വിടുകയും ചെയ്തു.
അതേസമയം താത്ക്കാലിക സംവിധാനമായി സ്പെഷ്യല്‍ എക്സ്പ്രസ് ട്രെയിനുകള്‍ സര്‍വീസ് നടത്തും. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്ക് സ്പെഷ്യല്‍ പാസഞ്ചര്‍ ട്രെയിന്‍ ഓടുന്നുണ്ട്. ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്ത് നിന്നും ഒരു സ്പെഷ്യല്‍ എക്സപ്രസ് തൃശ്ശൂര്‍ വരെ ഓടും. ഇന്ന് 12.45 ന് മംഗലാപുരത്ത് നിന്നും കോഴിക്കോട്ടേക്കും ഒരു സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. മംഗലാപുരത്ത് നിന്നും കണ്ണൂര്‍ വരെ പോകുന്ന പാസഞ്ചര്‍ 4:30ന് പുറപ്പെടും. മംഗലാപുരം മുതല്‍ കോഴിക്കോട് വരെ ഓടുന്ന സ്പെഷ്യല്‍ ട്രെയിന്‍ 6:15 നും പുറപ്പെടും.
1. 02640 എറണാകുളം ചെന്നൈ എഗ്മോര്‍ ശനിയാഴ്ച 5 മണിക്ക് എറണാകുളത്ത് നിന്നും പുറപ്പെടും. തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍,കായംകുളം, കൊല്ലം, വര്‍ക്കല, തിരുവനന്തപുരം, നാഗര്‍കോവില്‍, തിരുനല്‍വേലി, ദിണ്ടിഗല്‍, തിരുച്ചിറപ്പള്ളി, വില്ലുപുരം, താംബരം എന്നിവിടങ്ങളില്‍ സ്റ്റോപ്പ് ഉണ്ടാവും
2. 02623 ചെന്നൈ സെന്‍ട്രല്‍ കൊല്ലം തീവണ്ടി ശനിയാഴ്ച രാത്രി എട്ട് മണിക്ക് ചെന്നൈയില്‍ നിന്നും പുറപ്പെടും. ചെന്നൈ എഗ്മോര്‍, താംബരം, വില്ലുപുരം, തിരുച്ചിറൈപ്പള്ളി, ദിണ്ടിഗല്‍, മധുരൈ, തിരുനല്‍വേലി, നാഗര്‍ക്കോവില്‍ ടൗണ്‍, തിരുവനന്തപുരം സെന്‍ട്രല്‍, വര്‍ക്കല, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.
3. 06526 കെഎസ്ആര് ബെംഗളൂരു കൊല്ലം രാത്രി ശനിയാഴ്ച എട്ട് മണിക്ക് ബെംഗളൂരുവില്‍ നിന്നെടുക്കും. ജോലാര്‍പ്പേട്ട്, സേലം, നാമക്കല്‍,കാരൂര്‍,ദിണ്ടിഗല്‍, മധുരൈ, തിരുനല്‍വേലി, നാഗര്‍ക്കോവില്‍ ടൗണ്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും.






