പ്രളയബാധിതര്‍ക്കായുള്ള സഹായം അഭ്യര്‍ത്ഥിച്ച് എത്തിയവര്‍ക്ക് സ്വന്തം കടയില്‍ നിന്നും ചാക്ക് കടണക്കിന് പുതിയ വസ്ത്രങ്ങള്‍ എടുത്ത് കൊടുത്ത് ഒറ്റ ദിവസംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയയാളാണ് നൗഷാദ്. പ്രളയക്കെടുതിയുടെ ദുരിതം അനുഭവിക്കന്നവര്‍ക്ക് തന്റെ കൈയിലുള്ളതെല്ലാം നല്കിയ നൗഷാദ് ബ്രോഡ് വേയില്‍ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശിയായ സാധാരണക്കാരനാണ്. നൗഷാദിനെ പ്രശംസിച്ച് മമ്മൂട്ടി രംഗത്തെത്തി.
നല്ലൊരു ദിവസമായിട്ട് സന്തോഷമുള്ള ഒരു കാര്യമാണ് നൗഷാദ് ചെയ്തതെന്ന് മമ്മൂട്ടി നേരിട്ട് വിളിച്ച് പറഞ്ഞ് അഭിനന്ദിച്ചു. എല്ലാ അനുഗ്രഹങ്ങളുമുണ്ടാകട്ടെയെന്നും മമ്മൂട്ടി നൗഷാദിനോട് പറഞ്ഞു. 'നിങ്ങള്‍ കടയിലുള്ള സാധനങ്ങളൊക്കെ കൊടുത്തുവെന്ന് അറിഞ്ഞു. സന്തോഷമുള്ള കാര്യമാണ്. നല്ലൊരു ദിവസമായിട്ട് 'റാഹത്താ'യ കാര്യങ്ങള്‍ ചെയ്യുക. അതിന് പടച്ചോന് അനുഗ്രഹിക്കട്ടെ. ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് ചെയ്തത്. വലിയ കാര്യമാണ്, എല്ലാ നന്മകളും ഉണ്ടാകട്ടെ..' മമ്മൂട്ടി നൗഷദിനെ വിളിച്ച് പറഞ്ഞത് ഇതാണ്. നടന് ജയസൂര്യയും വിളിച്ച് അഭിനന്ദനും സ്നേഹവും അറിയിച്ചെന്നും നൗഷാദ് പറഞ്ഞു.

Comments