തിരുവനന്തപുരം: ന്യൂനമര്‍ദ്ദം ശക്തിപെടുന്നതോടെ തെക്കന്‍ കേരളത്തിലും ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഴ കണക്കിലെടുത്ത് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. നാല് ഷട്ടറുകളാണ് ഇന്ന് രാവിലെ 10 മണിക്ക് ഒരിഞ്ച് വീതം തുറക്കുന്നത്.
മഴ പെയ്ത് അണക്കെട്ട് പെട്ടന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്ന് ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 84.75 മീറ്റര്‍ സംഭരണ ശേഷിയുള്ള അണക്കെട്ടില്‍ ഇപ്പോള്‍ 82.02 മീറ്ററാണ് ജലമുള്ളത്. മഴ ശക്തിയായാല്‍ ജലനിരപ്പ് പെട്ടന്ന് ഉയരുമെന്ന് കണക്കിലെടുത്താണ് ഇത്തരത്തില്‍ പറഞ്ഞിരിക്കുന്നത്.
ഡാമില്‍ നിന്നും നേരിയ തോതില്‍ മാത്രമാണ് ജലം പുറത്തുവിടുന്നതെന്നും തീരവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് പൊതുവേ മഴ കുറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരിടത്തും റെഡ് അലേര്‍ട്ട് ഇല്ല. ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.






