
തിരുവനന്തപുരം: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി ഇന്ത്യന്‍ ഫുട്ബോള്‍ താരം അനസ് എടത്തൊടിക. മലപ്പുറം ജില്ലയിലെ വാഴക്കാട് വാലിപ്പുഴ, പരപ്പത്ത് എന്ന പ്രദേശത്താണ് അനസ് ശുചീകരണ പ്രവര്‍ത്തനത്തിനെത്തിയത്. അനസിനെ ഉള്‍പ്പെടുത്തി പ്രദേശവാസികളെടുത്ത വീഡിയോ ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
വീഡിയോ എടുക്കുന്നത് അനസ് തടയാന്‍ ശ്രമിക്കുന്നുണ്ട്. ദേഹം മുഴുവന്‍ ചളിയുമായിട്ടാണ് അനസ് നില്‍ക്കുന്നത്. അനസന്റെ നേത്വത്തില്‍ ഒരുസംഘം ആളുകളാണ് ശൂചീകരണ പ്രവര്ത്തിനെത്തിയതെന്ന് ചില ഫേസ്ബുക്ക് പേജുകള്‍ പറയുന്നു.






