
കൊച്ചി : കനത്ത മഴയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടയവര്‍ക്കായി വിദേശത്തു നിന്നും എത്തിക്കുന്ന സാധന സാമഗ്രഹികള്‍ക്ക് നികുതി ഇളവില്ലെന്ന് കസ്റ്റംസ് വകുപ്പ്. കഴിഞ്ഞ പ്രളയകാലത്ത് നല്‍കിയ നികുതി ഇളവ് ഇക്കുറി ലഭിക്കില്ലെന്നും കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കസ്റ്റംസ് കമ്മിഷണര്‍ അറിയിച്ചു.
കഴിഞ്ഞ പ്രളയകാലത്ത് വിദേശത്തു നിന്നും എത്തിക്കുന്ന സാധന സാമഗ്രഹികള്‍ക്ക് നികുതി ഇളവ് ഏര്‍പ്പെടുത്തിയിരുന്നു. ഈ നികുതി ഇളവിന്റെ കാലാവധി കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് അവസാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പുതിയ ഉത്തരവുകളൊന്നും നിലവില്‍ വന്നിട്ടിമില്ല.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്നും എത്തിക്കുന്ന സാധന സാമഗ്രഹികള്‍ക്ക് നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ നികുതി നല്‍കേണ്ടി വരുമെന്നാണ് കസ്റ്റംസ് വകുപ്പ് അറിയിച്ചിരിക്കുന്നത്.






