
മലപ്പുറം: പ്രളയദുരന്തം ഒരു നാടിനെയാകെ ഇല്ലാതാക്കിയ ഉരുള്‍പ്പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് ഇന്നെത്തും.ഇന്ന് വൈകുന്നേരം ഏഴു മണിയോടു കൂടിയാണ് കവളപ്പാറയിലെത്തുന്നത്. ദുരിതബാധിതര്‍ കഴിയുന്ന ക്യാമ്പുകളിലാകും കേന്ദ്രമന്ത്രി എത്തുക.
തുടര്‍ന്ന് കോഴിക്കോട് രക്ഷാപ്രവര്‍ത്തനത്തിനിടെ മരണമടഞ്ഞ ലിനു വിന്റ വീട് സന്ദര്‍ശിച്ച ശേഷം രാത്രി 10.30നുള്ള വിമാനത്തില്‍ കരിപ്പൂരില്‍ നിന്നും ഡല്‍ഹിക്ക് മന്ത്രി മടങ്ങും.
കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇനി 22 പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. കവളപ്പാറയില്‍ നിന്ന് നാലു മൃതദേഹങ്ങള്‍ കൂടിയാണ് ഇന്ന് കണ്ടെടുത്തത്. മഴമാറി നില്ക്കുന്നതില് ഊര്‍ജ്ജിത തിരച്ചിലാണ് കവളപ്പാറയില്‍ നടക്കുന്നത്.






