
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയിലെ ആദര്‍ശ് നഗര്‍ യെല്ലോ ലൈന്‍ സ്റ്റേഷനില്‍ യുവതി ആത്മഹത്യ ചെയ്തു. ശനിയാഴ്ച രാവിലെ 7.30നാണ് തിരക്കേറിയ സ്റ്റേഷനില്‍ അനിത എന്ന 25കാരി ട്രെയിനു മുന്നില്‍ ചാടിയത്. വിശ്വവിദ്യാലയയില്‍ നിന്നും ജഹാന്‍ഗീര്‍പുരി സ്റ്റേഷനിലേക്ക് പോയതായിരുന്നു ട്രെയിന്‍.
അപകടത്തെ തുടര്‍ന്ന് ഗതാഗതം കുറച്ചുസമയം തടസ്സപ്പെട്ടു. ജഹാന്‍ഗിര്‍പുരി സ്വദേശിയാണ് അനിത. വിവാഹിതയും മൂന്നര വയസ്സും എട്ടുമാസവും പ്രായമുള്ള രണ്ട് പെണ്മക്കളുടെ അമ്മയുമാണ്. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. അനിതയുടെ മൃതദേഹം ബാബു ജഗ്ജീവന് രാം ആശുപത്രിയിലേക്ക് മാറ്റി.






