മലപ്പുറം : കനത്ത മഴയും ഉരുള്‍പ്പൊട്ടലും വന്‍ നാശം വിതച്ച കവളപ്പാറയില്‍ നിന്നും ഒരു മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ കവളപ്പാറ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 39 ആയി. ഇനിയും 20 പേരെ കണ്ടെത്താനുണ്ട്.
14 ഹിറ്റാച്ചികള്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കായി കവളപ്പാറയില്‍ തെരച്ചില്‍ നടത്തുന്നത്. മഴ മാറി നില്ക്കുന്നതിനാല് തെരച്ചില്‍ സുഗമമായി നടക്കുന്നുണ്ടെങ്കിലും ചതുപ്പ് പ്രദേശങ്ങളില്‍ മണ്ണുമാന്തി മന്ത്രങ്ങള്‍ ഉപയോഗിക്കുന്നത് ബുദ്ധിമുട്ടാണ്.

ഹൈദരാബാദില്‍ നിന്നുള്ള ആറംഗ ശാസ്ത്രജ്ഞരുടെ സംഘം ഉച്ചയോടെ കവളപ്പാറയില്‍ എത്തും. ഇനിയും കണ്ടെത്താനുള്ള 20 പേര്‍ക്കായി ജിപിആര്‍ സംവിധാനം ഉപയോഗിച്ചായിരിക്കും തെരച്ചില്‍ നടത്തുക.

Comments