
നല്ല നടത്തം ആരോഗ്യത്തിലേക്കുള്ള ചവിട്ടുപടിയാണ്. എത്ര തിരക്കാണെങ്കിലും ഒരുനേരമെങ്കിലും നമ്മള് ഭക്ഷണം കഴിക്കാതിരിക്കില്ലല്ലോ? ഭക്ഷണവും, വായുവും, ജലവും പോലെ ജീവന്റെ നിലനില്പ്പിന്റെ അടിസ്ഥാനമാണ് നടത്തവും. രോഗങ്ങളില്ലാതെ ശരീരത്തിനുള്ള ഏറ്റവും ചെലവുകുറഞ്ഞ വ്യായാമവും മരുന്നും കൂടിയാണിത്.
നടത്തിന്റെ രസതന്ത്രം
യാതൊരു അധ്വാനവുമില്ലാതെ അമിതവണ്ണവും, രോഗങ്ങളും അകറ്റിനിര്ത്താന് ഇത്രയും നല്ലൊരു മാര്ഗം ഉണ്ടായിട്ടും മിക്കവരും അതിനു മെനക്കെടാറില്ല.
ഒറ്റയ്ക്കോ, കൂട്ടമായോ, ചര്ച്ചകള് ചെയ്തോ, പാട്ടുകേട്ടോ നടക്കാം. നടത്തം ജീവിതത്തിന്റെ ഭാഗമാകുമ്പോള് മുതല് ചില കാര്യങ്ങള് ഓര്ത്തിരിക്കണം. ദിവസവും മുപ്പത് മിനിറ്റെങ്കിലും നടക്കുക.
മുപ്പത് മിനിറ്റ് തുടര്ച്ചയായി നടക്കാന് ബുദ്ധിമുട്ടാണെങ്കില് പത്ത് മിനിറ്റിന്റെ മൂന്നു ഭാഗങ്ങളായി നടക്കാം. ഓരോ ദിവസവും നടക്കേണ്ട സമയം അവരവര് തന്നെ തീരുമാനിക്കുക. കൈകള്വീശി, തലയുയര്ത്തിവേണം നടക്കാന്. ശരീരം വീയര്ക്കുന്നതാണു വ്യായമത്തിനു വേണ്ടിയുള്ള നടപ്പിന്റെ ലക്ഷണം.

രക്തയോട്ടം വര്ധിക്കുന്നു
നടക്കുമ്പോള് ശരീരത്തിനു സംഭവിക്കുന്ന മാറ്റങ്ങള് അനുഭവിച്ചറിയാന് സാധിക്കും. ശരീരത്തിലെ രക്തയോട്ടം വര്ധിക്കുകയും ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും ഓക്സിജന് ലഭിക്കുകയും ചെയ്യുന്നു. ദിവസവും നടക്കാന് കഴിവതും ശ്രമിക്കുക.
ഇടയ്ക്ക് ചില ദിവസങ്ങളില് നടക്കാന് കഴിയാതെ വന്നാല് വിഷമിക്കുകയും വേണ്ട. കാരണം, നടത്തം നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറ്റുമ്പോള്, അത് ജീവിതവസാനത്തോളം തുടരുന്ന പ്രക്രിയയാവുകയാണ്.
നടത്തം കഴിഞ്ഞശേഷം 15 മിനിറ്റ് വിശ്രമം നിര്ബന്ധം. വിയര്ത്തുവന്നാലുടന് കുളിക്കുന്നത് പനിക്കും, ജലദോഷത്തിനും കാരണമാകും. ഗര്ഭിണികള്ക്ക് പ്രസവം കഴിഞ്ഞ് അഞ്ചാം മാസം മുതല് നടത്തം ആരംഭിക്കാം.
ശ്രദ്ധിക്കേണ്ടവ
1. നടക്കാന് പോകുമ്പോള് രാവിലെ മുപ്പത് മിനിറ്റ് നേരത്തെ എഴുന്നേല്ക്കുക.
2. ജോലിയുടെ ഇടവേളകളില് നടക്കാം.
3. ഉച്ചഭക്ഷണം കഴിഞ്ഞ് കുറച്ചു സമയം നടക്കുക.
4. അത്താഴം കഴിഞ്ഞും നടക്കണം.
5. കിടക്കാന് പോകുന്നതിനുമുമ്പും നടക്കുന്നത് നല്ലതാണ്.







Comments